സത്യാവസ്ഥ മനസിലാക്കാതെ പുകമറ സൃഷ്ടിച്ചു ബജറ്റിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുന്നു: മന്ത്രി എ.സി മൊയ്തീന്‍
കുന്നംകുളം: ബഡ്ജറ്റ് ചോര്‍ന്നെന്നു പറഞ്ഞു ബഹളം ഉണ്ടാക്കുന്നവര്‍ സത്യാവസ്ഥ മനസിലാക്കാതെ-ന്ദ പുകമറ സൃഷ്ടിച്ചു ബഡ്ജറ്റിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കുകയാണെന്നും മാധ്യമങ്ങള്‍ക്കു പറ്റിയ പിഴവാണ് സംഭവത്തിനു പിന്നില്ലെന്നു മന്ത്രി എ.സി മൊയ്തീന്‍.
കുന്നംകുളത്ത് ബഡ്ജറ്റ് അവതരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ബഡ്ജറ്റ് അവതരണത്തിന് മുന്‍പ് മാധ്യമങ്ങള്‍ക്കു ചര്‍ച്ചയ്ക്കും മറ്റു ഹോംവര്‍ക്കുകള്‍ക്കുമായാണ് ബഡ്ജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ നല്‍കിയത്. എന്നാല്‍ ബഡ്ജറ്റ് അവതരണത്തിന് മുന്‍മ്പ് തന്നെ മാധ്യമങ്ങള്‍പ്രഖ്യാപനങ്ങള്‍ പുറത്തുവിട്ടതാണ് ബഡ്ജറ്റ് ചോര്‍ന്നു എന്ന് പറയുന്നതിന് പിന്നിലുള്ളത്.
ബഡ്ജറ്റ് വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കു കൈമാറിയത് അവര്‍ സത്യസന്ധത പുലര്‍ത്തും എന്ന് കരുതിയത് കൊണ്ട് മാത്രമാണ്. അതായിരുന്നു മാധ്യമ ധര്‍മ്മവും.
അല്ലാതെ ബഡ്ജറ്റ് അവതരണത്തില്‍ മറ്റു വിഷയങ്ങളൊന്നും ഉണ്ടായിട്ടില്ല. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞു ബഡ്ജറ്റിന്റെ നിറം കെടുത്താന്‍ ശ്രമിക്കുകയാണ് പലരും. വിഷയത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."