ഗ്രേഡ് എസ്.ഐമാരുടെ പ്രമോഷന്‍ പട്ടികയില്‍ സീനിയോറിറ്റി അട്ടിമറി
സ്വന്തം ലേഖകന്‍
തൊടുപുഴ: റേഞ്ച് തലത്തില്‍ എസ്.ഐ മാരുടെ പ്രമോഷനുള്ള മുന്‍ഗണനാ പട്ടിക തയാറാക്കിയതില്‍ സീനിയോറിറ്റി അട്ടിമറി. ഗ്രേഡ് എസ്.ഐമാര്‍ക്ക് പ്രിന്‍സിപ്പല്‍ എസ്.ഐമാരായി പ്രമോഷന്‍ അനുവദിക്കുന്നതിന് മുന്നോടിയായി എറണാകുളം റേഞ്ച് ഡി.ഐ.ജി തയാറാക്കിയ പട്ടികയിലാണ് ക്രമക്കേട്. ആഭ്യന്തര വകുപ്പില്‍ പലപ്പോഴായുണ്ടായ വീഴ്ച പരിഹരിക്കാതെ മുന്‍ഗണനാ ലിസ്റ്റ് തയാറാക്കിയപ്പോള്‍ 50 ഓളം എസ്.ഐമാരുടെ സ്ഥാനക്കയറ്റമാണ് തുലാസിലാകുന്നത്.
93 ബാച്ചുകാരായ 25 പേര്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ സീനിയറായ 90 ബാച്ച് ഉദ്യോഗസ്ഥര്‍ പട്ടികക്ക് പുറത്താണ്. ഈ പട്ടിക പ്രകാരം പ്രമോഷന്‍ നല്‍കുന്നതോടെ 90 ബാച്ചുകാരുടെ മുന്നിലാകും 93 ബാച്ചുകാരായ ഗ്രേഡ് എസ്.ഐ മാര്‍.
ഡി.ഐ.ജി പ്രസിദ്ധീകരിച്ച പട്ടികയില്‍ 135 മുതല്‍ 152 വരെ ക്രമനമ്പറില്‍ വരുന്ന 17 പേരടക്കം സീനിയോറിറ്റി മറികടന്ന് കയറിപ്പറ്റിയിട്ടുള്ളത് 25 എസ്.ഐമാരാണ്.
ഇതോടെ ഗ്രേഡ് എസ്.ഐ മാരായി രണ്ടുവര്‍ഷേത്താളം സര്‍വിസുള്ളവര്‍ 93 ബാച്ചിലെ 25 ഓളം ഗ്രേഡ് എസ്.ഐമാരുടെ ജൂനിയറാകും. 27 വര്‍ഷം സര്‍വിസ് പൂര്‍ത്തിയാക്കി ഗ്രേഡ് എസ്.ഐമാരായവരാണ് 90 ബാച്ച്. എന്നാല്‍ 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ തന്നെ എസ്.ഐമാരാകുകയായിരുന്നു 93ലെ ബാച്ച്. വകുപ്പ്തല വീഴ്ചക്ക് പ്രമോഷന്‍ ബലികഴിക്കേണ്ടിവരികയാണ് തങ്ങളെന്ന് കാണിച്ച് എറണാകുളം റേഞ്ചിലെ 50ഓളം ഗ്രേഡ് എസ്.ഐമാര്‍ ഐ.ജിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."