തുളുനാട് അവാര്‍ഡുകള്‍ 2016 പ്രഖ്യാപിച്ചു വിനോദിനി നാലപ്പാടം പ്രഥമ അവാര്‍ഡ് മുന്‍ മന്ത്രി പി.കെ ശ്രീമതിക്ക്
കാഞ്ഞങ്ങാട്: തുളുനാട്മാസിക സാഹിത്യസാംസ്‌കാരിക വിദ്യാഭ്യാസ പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ 2016 പ്രഖ്യാപിച്ചു. തുളുനാട് മാസികയുടെ മാനേജരും എഴുത്തുകാരിയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡിന് മുന്‍ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ ശ്രീമതി അര്‍ഹയായി. അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക തുളുനാട് പത്രപ്രവര്‍ത്തക അവാര്‍ഡ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ട്രഷററും, ദേശാഭിമാനി കാസര്‍ഗോഡ് ബ്യൂറോ ചീഫുമായ എം.ഒ. വര്‍ഗ്ഗീസിനും, രസികശിരോമണി കോമന്‍നായര്‍ സ്മാരക തുളുനാട് അവാര്‍ഡ് കഥകളി നടന്‍ കലാമണ്ഡലം ഗോപാലകൃഷ്ണനും, കൃഷ്ണചന്ദ്ര സ്മാരക തുളുനാട് വിദ്യാഭ്യാസ അവാര്‍ഡ് അഹമ്മദ് പി. സിറാജിനും ലഭിച്ചു.
തുളുനാട് സാഹിത്യസാംസ്‌കാരിക അവാര്‍ഡുകള്‍ രാഷ്ട്രകവി ഗോവിന്ദപൈ സ്മാരക തുളുനാട് കവിതാ അവാര്‍ഡ് ഭാര്‍ഗ്ഗവന്‍ പറശ്ശിനിക്കടവ്, ഫാദര്‍ മാത്യൂ മാണിക്കത്താഴെ അണുങ്ങോട്, ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക തുളുനാട് കഥാ അവാര്‍ഡ് ഇ ശശിധരന്‍, സന്തോഷ് പനയാല്‍, ഹമീദ് കോട്ടിക്കുളം സ്മാരക തുളുനാട് നോവല്‍ അവാര്‍ഡ് ഇബ്രാഹിം ചെര്‍ക്കള, എ.എന്‍.ഇ സുവര്‍ണ്ണവല്ലി സ്മാരക തുളുനാട് ലേഖന അവാര്‍ഡ് എസ്.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ തിരുവനന്തപുരം, ചന്ദ്രന്‍ മുണ്ടക്കാട്, തുളുനാട് കഥാ അവാര്‍ഡ് രാഘവന്‍ പാലയാട്, യുവ എഴുത്തുകാര്‍ക്കുള്ള കൂര്‍മ്മന്‍ എഴുത്തച്ഛന്‍ അവാര്‍ഡിന് വിലു ജനാര്‍ദ്ദനന്‍, ജ്യോതിഷി ഷാജീന്ദ്രന്‍, മായാരാഘവന്‍ കണ്ണൂര്‍, ജനു ഐച്ചാംകണ്ടി, വി ശ്രീനിവാസന്‍, ശ്രീകുമാര്‍ കോറോം, ശ്രീകുമാര്‍ കോടോത്ത്, സോമന്‍ കരിവെള്ളൂര്‍ എന്നിവരും എ.സി. കണ്ണന്‍നായര്‍ സ്മാരക തുളുനാട് സാംസ്‌കാരിക അവാര്‍ഡിന് ഗോവിന്ദന്‍ മാസ്റ്റര്‍ വെള്ളൂര്‍, പ്രേമചന്ദ്രന്‍ചോമ്പാല, ഗായകന്‍ വിഷ്ണുഭട്ട് എന്നിവരും അര്‍ഹരായി.
അവാര്‍ഡുകള്‍ ജൂലായ് 10 ന് ക്രൈസ്റ്റ് സി.എം.ഐ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നല്‍കും. വാസുചോറോട്, വി.വി.പ്രഭാകരന്‍ പ്രകാശന്‍ കരിവെള്ളൂര്‍, സുരേഷ് നീലേശ്വരം, എസ്.എ.എസ്. നമ്പൂതിരി എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.വി പ്രഭാകരന്‍, പത്രാധിപര്‍ കുമാരന്‍ നാലപ്പാടം, കെ.കെ നായര്‍, സുരേഷ് നീലേശ്വരം, സുബൈദ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."