സോളിഡാരിറ്റി യുവജന പ്രതിഷേധം
തൃശൂര്‍: ദേശ സ്നേഹത്തിന്റെ പേരില്‍ വിഭാഗീയത സൃഷ്ടിച്ച് മുസ്ലിം ദലിത് ആദിവാസി പിന്നോക്ക വിഭാഗങ്ങളെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി സോളിഡാരിറ്റി തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് 4ന് കൊടുങ്ങല്ലൂരില്‍ ദേശസ്നേഹത്തിന് സംഘപരിവാര്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന തലക്കെട്ടില്‍ യുവജന പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതിരോധ സമ്മേളനം ഡോ. കെ ഇ എന്‍ കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍ അധ്യക്ഷത വഹിക്കും. കെ അംബുജാക്ഷന്, പി മുജീബ് റഹ്മാന്, അഡ്വ. അനൂപ് കുമാരന്, എം എ ആദം മാസ്റ്റര്‍ പങ്കെടുക്കും.
പ്രതിരോധ സംഗമത്തിന്റെ ഭാഗമായി റാലിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി ബി ആരിഫ് മുഹമ്മദ്, ജില്ലാ സെക്രട്ടറി മഹ്റൂഫ് ലത്തീഫ്, ജനറല്‍ കണ്‍വീനര്‍ കെ എസ് നിസാര്‍, കണ്‍വീനര്‍ എന്‍ എം സുഹൈബലി, പി ആര് സെക്രട്ടറി കെ എച്ച് അഫ്സല് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."