വെള്ളിയാഴ്ചത്തെ മോഡല്‍ പരീക്ഷ: വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രതിഷേധം
എടച്ചേരി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ടൈംടേബിളിനെ കുറിച്ച് വ്യാപകമായ പ്രതിഷേധം.
സാധാരണ പരീക്ഷാ ടൈം ടേബിളില്‍ നിന്ന് വെള്ളിയാഴ്ചകള്‍ ഒഴിവാക്കാറാണ് പതിവെങ്കിലും ഫിബ്രുവരി 18ന് ആരംഭിക്കുന്ന മോഡല്‍ പരീക്ഷയ്ക്കാണ് വെള്ളിയാഴ്ചയും ഉള്‍പ്പെടുത്തിയത്. അടുത്തമാസം 22 ന് വെള്ളിയാഴ്ച 12.45 വരെയുള്ള സമയത്ത് പരീക്ഷ നടത്തുന്നത് മുസ്ലിം വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും വളരെ പ്രയാസകരമാണ്.എസ്.എസ്.എല്‍ സി മോഡല്‍ പരീക്ഷ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ദിവസം രണ്ടു പരീക്ഷകള്‍ നടക്കുന്നത്.
ഫൈനല്‍ പരീക്ഷയില്‍ ഒരു ദിവസം ഒരു പരീക്ഷ മാത്രമായതിനാല്‍ ഇക്കാലമത്രയും മോഡലിനും ദിവസം ഒന്ന് മാത്രമേ ഉണ്ടാകാറുള്ളു. ഇതില്‍ നിന്ന് വ്യത്യസ്തമായി ദിവസം രണ്ടു പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാല്‍ പ്രതിഷേധത്തിന് ഇടയാക്കി.
ഒരു ദിവസം ഒരു പരീക്ഷ എന്ന രീതി തന്നെ തുടരണമെന്നും, വെള്ളിയാഴ്ചയിലെ പ്രാര്‍ഥനാ സമയത്ത് ക്രമീകരിച്ച പരീക്ഷ മാറ്റണമെന്നും കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ലാ ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ടി.പി.അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."