കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച: 1,200 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു
നാദാപുരം: കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പൊലിസ് പ്രതികളുമായി നടത്തിയ തെളിവെടുപ്പില്‍ 1,200 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. പ്രതികളായ തമിഴ്നാട് സ്വദേശികളായ അഞ്ചാംപുലി ( 52 ), രാജ (31), സൂര്യ (22) എന്നിവരെ കസ്റ്റഡിയില്‍വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയത്.
തമിഴ്നാട് മേട്ടുപ്പാക്കം ജ്വല്ലറിയില്‍ രാജ വില്പന നടത്തിയ 310 ഗ്രാം ആഭരണങ്ങളും വളാഞ്ചേരിയിലെ വാടകവീടിന്റെ പറമ്പില്‍ സംഘത്തലവന് അഞ്ചാംപുലി കുഴിച്ചിട്ട 522 ഗ്രാം ആഭരണങ്ങളും സൂര്യ വാടകയ്ക്ക് താമസിച്ച വീടിനുസമീപം മണ്കട്ടയ്ക്കുള്ളില് ഒളിപ്പിച്ച 152 ഗ്രാം ആഭരണങ്ങളും അരക്കിലോ വെള്ളി ആഭരണങ്ങളുമാണ് കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് ജ്വല്ലറിയില്‍ വന്‍മോഷണം നടന്നത്. റൂറല്‍ എസ്.പി ജി. ജയദേവ്, നാദാപുരം ഡിവൈ.എസ്.പി ഇ. സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."