ചെറുവിമാന സര്‍വിസ്: മലയോരത്തിന് പ്രതീക്ഷയേറുന്നു
രാജപുരം: ചെറുവിമാന സര്‍വിസ് എന്ന ആശയം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വ്യോമയാന നയത്തില്‍ ഇടം പിടിച്ചതോടെ മലയോര ചെറുവിമാന സര്‍വിസ് എന്ന സ്വപ്നത്തിനു ചിറക് മുളക്കുന്നു. മലയോര പഞ്ചായത്തായ കള്ളാറില്‍ നിന്ന് ആരംഭിച്ച് കല്‍പ്പറ്റ, മലമ്പുഴ, മൂന്നാര്‍, ശബരിമല, കിടങ്ങൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചെറു വിമാന സര്‍വിസ് എന്ന ആശയം നേരത്തെ ഉയര്‍ന്നു വന്നിരുന്നു. കാഞ്ഞങ്ങാട്-കാണിയൂര്‍ പാത എന്ന ആശയം കൊണ്ടുവന്ന കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേല്‍ മലയോരത്തുനിന്നു ചെറുവിമാന സര്‍വിസ് നടത്തുന്നതിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മാസങ്ങള്‍ക്ക് മുമ്പ് പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ പുതിയ വ്യോമയാന നയം വന്നതോടെ പ്രോജക്ട് പ്രാവര്‍ത്തികമാകുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.
പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ചെറുവിമാന സര്‍വിസ് വരുന്നത്. ഇതിനായി നിലവിലുള്ള എയര്‍സ്ട്രിപ്പുകളുടെ വിവരവും പ്രോജക്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന വാഹനങ്ങളുടെ വര്‍ധനയ്ക്കനുസരിച്ച് ദേശീയ പാത വികസനം നടക്കുന്നില്ല. റോഡപകടങ്ങള്‍ ഉദാഹരണമാണെന്നും ചെറുവിമാന സര്‍വിസ് വന്നാല്‍ ട്രാഫിക് കുരുക്കും റോഡ് അപകടങ്ങളും കുറയ്ക്കാന്‍ സാധിക്കുമെന്നും പ്രോജക്ടില്‍ പറയുന്നു. എക്‌സ്പ്രസ് ഹൈവെ, നാലുവരിപ്പാതകളുടെ നിര്‍മാണം എന്നിവ കേരളം പോലുള്ള ജനസാന്ദ്രതയുള്ള സംസ്ഥാനത്ത് ശ്രമകരമായ സാഹചര്യത്തില്‍ ധാരാളം തരിശ് റവന്യൂ ഭൂമി മേല്‍പ്പറഞ്ഞ ഗ്രീന്‍സ് സ്റ്റേഷനുകളില്‍ ലഭ്യമാണ്. ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് ചെറുവിമാനം ഉപയോഗപ്പെടുത്താം. 75 സീറ്റുകളില്‍ താഴയുള്ള വിമാനം സര്‍വിസ് ആരംഭിച്ചാല്‍ റോഡിലെ തിക്കും തിരക്കും ഒഴിവാക്കി പെട്ടെന്ന് എത്തിപ്പെടാനും സാധ്യമാകും. മന്ത്രിതല ഔദ്യോഗിക പരിപാടികള്‍ വേഗത്തിലാക്കാമെന്ന മേന്മയും ഇതിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."