തുല്യമായി നല്‍കുന്ന ഭരണഘടനാവകാശം ഒരു വിഭാഗത്തിന് മാത്രമായി നിഷേധിക്കുന്നു: മാവേലിക്കര രൂപതാ അധ്യക്ഷന്‍
കായംകുളം: ജനങ്ങള്‍ക്ക് തുല്യമായി നല്‍കുന്ന ഭരണഘടനാവകാശം ഒരു വിഭാഗത്തിന് മാത്രമായി വിഷേധിക്കുന്ന വിവേചനപരമായ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മാവേലിക്കര രൂപതാ അധ്യക്ഷനും സി.ബി.സി.ഐ വൈസ് പ്രസിഡന്റുമായ ഡോ. ജോഷ്വോ മാര്‍ ഇഗ്‌നാത്തിയോസ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൗരാവകാശവേദിയുടെ ആഭിമുഖ്യത്തില്‍ കൊറ്റുകുളങ്ങരയിലെ ശഹീന്‍ബാഗ് സമര രാവുകളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരമോന്നത നീതിപീഠം നിലകൊള്ളുന്ന സ്ഥലത്ത് മനുഷ്യക്കുരുതി നടക്കുേമ്പാള്‍ മാനിഷാദ പറയാന്‍ ചങ്കൂറ്റമുള്ള ജനത ഉയര്‍ന്നുവരണം. എല്ലാവരെയും തുല്യരായി കണ്ട സ്വാമി വിവേകാനന്ദന്റെ വാക്കുകളെ ഭരണകൂടം മറക്കുകയാണ്. പീഡിതര്‍ക്ക് അഭയം നല്‍കിയ രാജ്യപാരമ്പര്യമാണ് നമുക്കുള്ളത്. വൈവിധ്യങ്ങള്‍ അംഗീകരിക്കപ്പെടണം. ഭരണകൂടത്തിന്റെ തെറ്റുകളെ തിരുത്തിക്കാന്‍ യോജിച്ച ഇടപെടലുകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പെമ്പിളൈ ഒരുമ നേതാവ് ഗോമതി ഉദ്ഘാടനം ചെയ്തു. ആക്ടിവിസ്റ്റ് വിനീത വിജയന്‍ സമര സന്ദേശം നല്‍കി. വേദി ചെയര്‍മാന്‍ പ്രഫ.എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."