HOME
DETAILS

ഒറ്റയക്ക നമ്പര്‍ ലോട്ടറി; ഒരാള്‍ പിടിയില്‍

  
backup
January 26 2019 | 05:01 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b1%e0%b4%bf

നിലമ്പൂര്‍: ഒറ്റയക്ക നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തുന്നതിനിടെ ഒരാള്‍ നിലമ്പൂര്‍ പൊലിസിന്റെ പിടിയിലായി. താമരക്കുളം മേച്ചേരി വീട്ടില്‍ അഷ്‌റഫിനെ (ബാപ്പുട്ടി-42) യാണ് നിലമ്പൂര്‍ സി.ഐ. കെ.എം ബിജു അറസ്റ്റ് ചെയ്തത്.
വീട്ടികുത്ത് റോഡില്‍ ഒരു മൊബൈല്‍ കടയില്‍ കേരളാ സര്‍ക്കാര്‍ ലോട്ടറിയുടെ ഫലം ദുരുപയോഗം ചെയ്ത് ഒറ്റനമ്പര്‍ ചൂതാട്ടം നടക്കുന്നെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് റെയ്ഡ് നടത്തിയത്. വി.കെ റോഡില്‍ ബാറിന് എതിര്‍വശത്തുള്ള ഒരു മൊബൈല്‍ കടയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് അക്കങ്ങള്‍ മാത്രമുള്ള സംഖ്യകള്‍ എഴുതിയ നിരവധി പേപ്പറുകളും സ്ലിപ്പുകളും നോട്ടുബുക്കുകളും ലഭിച്ചു. ചൂതാട്ടത്തില്‍ ലഭിച്ച പണവും കണ്ടെടുത്തു.
കൈവശമുണ്ടായിരുന്ന രണ്ടു മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തിപരമായും ഗ്രൂപ്പുകളായും വാട്‌സ്ആപ് മുഖേന നിരവധി പേര്‍ ഒറ്റയക്ക നമ്പറുകള്‍ പ്രതിയുടെ മൊബൈലിലേക്ക് അയച്ചതായി കണ്ടെത്തി.
വിശദമായി ചോദ്യം ചെയ്തതില്‍ എല്ലാ ദിവസവും കേരളാ സര്‍ക്കാര്‍ നടത്തുന്ന ലോട്ടറി ടിക്കറ്റ് സമ്മാനാര്‍ഹമായ നമ്പറുകളുടെ അവസാന മൂന്ന് അക്കങ്ങളാണ് ഇത്തരത്തില്‍ നടത്തുന്ന ചൂതാട്ടത്തില്‍ വിജയിക്കുന്ന നമ്പറുകളായി കണക്കാക്കുന്നതെന്നും ഒരു നമ്പര്‍ തെരഞ്ഞെടുക്കുന്നതിനു പത്തു രൂപയും 5,000 മുതല്‍ 25,000 രൂപ വരെ സമ്മാനവും നല്‍കുന്നതായും പ്രതി പൊലിസിന് മൊഴി നല്‍കി. നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയതിനു നേരത്തെ ഇയാള്‍ക്കെതിരേ കേസുണ്ട്.
സിഐക്കു പുറമേ ഷാഡോ ടീമിലെ എ.എസ്.ഐ മനോജ് കുമാര്‍, ടി. ശ്രീകുമാര്‍, ഷാഫി പന്ത്രാല, അബ്ദുല്‍ വാഷിദ്, സര്‍ജാസ്, സക്കീറലി എന്നിവരാണ് തുടരന്വേഷണം നടത്തുന്നത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago