എരമല്ലൂരില്‍ മോഷ്ടാക്കള്‍ വിലസുന്നു
എരമല്ലൂര്‍:എരമല്ലൂരില്‍ മോഷണം വ്യാപകമായി. എരമല്ലൂര്‍ നമ്പ്യാത്തു ശേരില്‍ വിബിന് മോന്മാത്യുവിന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് അകത്ത് കയറിയ മോഷ്ടാക്കള്‍ മുറിക്കുള്ളിലെ അലമാര കുത്തിതുറന്ന് പതിനായിരം രൂപയും ഒരു വാച്ചും മോഷ്ടിച്ചു.
ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങളെ എന്തോ ദ്രാവകം മണപ്പിച്ചതായി സംശയിക്കുന്നു. അലമാര കുത്തി തുറന്നിട്ടും മുറിക്കുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ സംഭവ മൊന്നും അറിഞ്ഞില്ല.
സമീപത്തുള്ള നമ്പ്യാത്തുശേരില് ജിജിമോന് മാത്യു, ജലസ്റ്റര് രാജ് എന്നിവരുടെ വീടുകളുടെ അടുക്കള വാതില്‍ പൊളിച്ച് അകത്തു കടക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കമ്പി പാര ഉപയോഗിച്ച് അടുക്കള വാതില്‍ പൊളിക്കുന്ന ശബ്ദം കേട്ട് ഇരു വീടുകളിലേയും വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. എരമല്ലൂര്‍ മമ്മു സുര്‍ക്ക പള്ളിപ്പറമ്പില്‍ സലിമിന്റെ വീടിന്റെ അടുക്കള വാതില്‍ പൊളിച്ചെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
മോഷണശ്രമം നടന്ന വീടുകളുടെ സമീപത്തു നിന്നും കമ്പി പാര, ഇരുമ്പ് വടി എന്നിവ കണ്ടെടുത്തു. രാത്രി തന്നെ മോഷണവിവരം അറിഞ്ഞ് നാല് വീടുകളിലും അരൂര്‍ എസ്.ഐ.ടി.എസ് റെനീഷിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തിയിരുന്നു. ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അരൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഒരാഴ്ച മുമ്പ് ചമ്മനാട് ഭാഗത്തുള്ള രണ്ട് വീടുകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."