HOME
DETAILS

മരിച്ചോ ജീവിച്ചോ എന്നറിയാതെ പ്രിയപ്പെട്ടവനെ തേടി ആശുപത്രികള്‍ കയറിയിറങ്ങി ഷബാന

  
backup
February 29 2020 | 08:02 AM

national-delhi-riot-shabana-for-her-husband29-02-2020

ന്യൂഡല്‍ഹി: ദിവസം നാലഞ്ചായി ഷബാന ആശുപത്രികള്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. ഭര്‍ത്താവ് മുഹമ്മദ് ഫിറോസിനെ (35) തേടിയുള്ള അലച്ചില്‍. വേദനയില്‍ പുളയുന്ന ശബ്ദമാണ് ഫിറോസിന്റേതായി അവളവസാനം കേട്ടത്. സംഘ് ഭീകരരുടെ കയ്യില്‍ പെട്ടിരുന്നു അയാള്‍. ജോലി കഴിഞ്ഞ് ലോനിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫിറോസിനെ ഇവര്‍ തല്ലിച്ചതച്ചത്.

' അക്രമത്തിനിടെ അദ്ദേഹത്തിന്റെ ഫോണ്‍ തകര്‍ന്നിരുന്നു. അദ്ദേഹത്തെ സമീപത്തെ ഒരു മുസ്‌ലിം കുടുംബം രക്ഷിച്ചു. അവരദ്ദേഹത്തിന് അഭയം നല്‍കി. അവരുടെ ഫോണില്‍ നിന്ന് അദ്ദേഹം സഹോദരിയുടെ മകനെ വിളിച്ചിരുന്നു. ഫെബ്രുവരി 24നായിരുന്നു അത്. പിന്നീട് അദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല'- ഷബാന വിതുമ്പി.

'അവസാനമായി തന്നെ വിളിക്കുമ്പോള്‍ സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഫിറോസെന്ന് ഷബാന ഓര്‍ക്കുന്നു. കരണ്ടില്ലാത്തതിനാല്‍ എന്റെ ഫോണിലും ചാര്‍ജ്ജുണ്ടായിരുന്നില്ല. ഇതൊരു പക്ഷേ ഞങ്ങള്‍ തമ്മിലുള്ള അവസാന സംഭാഷണമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന് അഭയം വീട് അക്രമികള്‍ തീയിട്ടതായി പിന്നീടറിഞ്ഞു. അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കറിയാം- കണ്ണീര്‍ നോവായി ഷബാന.

ഒരുപക്ഷേ ഫിറോസ് ജീവിച്ചിരിപ്പുണ്ടാവാം- ഒട്ടും പ്രതീക്ഷയില്ലാതെ അവര്‍ കൂട്ടിച്ചേര്‍ത്തു.

ആസൂത്രിതമായി നടത്തിയ വംശഹത്യയില്‍ 43 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍ പറയുന്നത്.
ഗുരുതര പരിക്കേറ്റ് നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇനിയും നിരവധിയാളുകളെ കണ്ടെത്താനുണ്ട്. പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിം കുടുംബങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോവുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കരയിൽ വർഗീയ ലഘുലേഖയുമായി ന്യൂനപക്ഷ മോർച്ച: രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യണമെന്ന് ആഹ്വാനം

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-11-2024

PSC/UPSC
  •  a month ago
No Image

റഷ്യൻ തലസ്ഥാനത്തെ ലക്ഷ്യമിട്ട് യുക്രൈൻ ഡ്രോൺ ആക്രമണം; തൊടുത്തത് 34 ഡ്രോണുകൾ

International
  •  a month ago
No Image

വനിതാ സുഹൃത്ത് ബൈക്കിൽ നിന്ന് വീണു മരിച്ചു, യുവാവ് അറസ്റ്റിൽ

National
  •  a month ago
No Image

ഭോപ്പാൽ; മലയാളി സൈനികൻ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

latest
  •  a month ago
No Image

ഹൈ വോൾട്ടേജ് ഇലക്ട്രിക് ടവറിന്‍റെ ഏറ്റവും മുകളിൽ കയറി യുവാവിൻ്റെ നൃത്താഭ്യാസം; താഴെയിറക്കിയത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിൽ

National
  •  a month ago
No Image

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ ഭീകരാക്രമണം; ഏറ്റുമുട്ടൽ ഒരു സൈനികന് വീരമൃത്യു, മൂന്ന് സൈനികർക്ക് പരിക്ക്

National
  •  a month ago
No Image

വീണ്ടും പിറന്നാളാഘോഷ കുരുക്കിൽ ഡിവൈഎഫ്‌ഐ; ഈത്തവണ വഴി തടഞ്ഞ് പിറന്നാളാഘോഷം, അണിനിരന്നത് ഇരുപതോളം കാറുകള്‍

Kerala
  •  a month ago
No Image

തൃശൂരില്‍ 95.29 ഗ്രാമോളം തൂക്കം വരുന്ന എം.ഡി.എം.എയുമായി മധ്യവയസ്കൻ പിടിയില്‍

Kerala
  •  a month ago
No Image

ഡിജിറ്റൽ സർവകലാശാലയുടെ ഹോസ്റ്റൽ മെസ്സിൽ വിളമ്പിയ അച്ചാറിൽ ചത്ത പല്ലി; പ്രതിഷേധിച്ച് വിദ്യാർഥികൾ

Kerala
  •  a month ago