സംഘടിത വിഭാഗങ്ങള്‍ ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ പങ്കിട്ടെടുക്കുന്നു: വെള്ളാപ്പള്ളി
ചേര്‍ത്തല: ജനാധിപത്യത്തിന്റെ ഗുണഫലങ്ങള്‍ സംഘടിത വിഭാഗങ്ങള്‍ പങ്കിട്ടെടുക്കുകയാണെന്നും ഇപ്പോള്‍ ജാതി പറഞ്ഞവര്‍ മിടുക്കന്‍മാരും ആദര്‍ശം പറഞ്ഞവര്‍ വഴിയാധാരവുമായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ചേര്‍ത്തല വടക്കുംമുറി 470ാം നമ്പര്‍ വട്ടക്കാട്ട് എസ്.എന്‍.ഡി.പി ശാഖയിലെ കാണിയ്ക്ക മണ്ഡപ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുദര്‍ശനം വര്‍ത്തമാന കാലഘട്ടത്തില്‍ മൃതസഞ്ജീവനിയാണ്. രാഷ്ട്രീയ കക്ഷികള്‍ ഗുരുദര്‍ശനത്തെ അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസരിച്ച് വ്യാഖ്യാനിക്കുകയാണ്.ജാതിക്ക് അധിഷ്ഠിതമായ നിയമങ്ങളും ചട്ടങ്ങളുമാണ് നിലവിലുള്ളത്.അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ജാതി സംവരണമാണ്.ഗുരുവിന് ജാതിയില്ലായെന്ന് പറയുന്നവര്‍ ഈഴവരെ നോക്കി മാത്രമാണ് പറയുന്നത്.
എന്നാല്‍ മറ്റൊരു സമുദായങ്ങളുടെയും ദര്‍ശനങ്ങളെപ്പറ്റിയും ആത്മീയ നേതാക്കളെപ്പറ്റിയും ചര്‍ച്ച ചെയ്യാനോ അഭിപ്രായങ്ങള്‍ പറയാനോ തയ്യാറാകാത്തത് സംശയകരമാണ്. ന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തികൊണ്ട് ഭൂരിപക്ഷങ്ങളെ തള്ളിപ്പറഞ്ഞ് രാഷ്ട്രീയ ലാഭം നേടാനുള്ള അടവുനയം മാത്രമാണ് ഇത്. രാഷ്ട്രീയ അടിമത്വം നിലനിര്‍ത്തി ന്യൂനപക്ഷങ്ങളുടെ വോട്ടു തട്ടാനുള്ള അടവു നയം പ്രയോഗിക്കുന്നതു മൂലം ഭൂരിപക്ഷങ്ങളുടെ സ്വപ്നങ്ങളാണ് തകര്‍ന്ന് അടിയുന്നത്.നീതി നിഷേധിക്കപ്പെടുന്നവരുടെ മുന്നണി പോരാളിയായി എസ്.എന്‍.ഡി.പി യോഗം എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."