പീഡനശ്രമം; ഒളിവില്‍പോയ പ്രതി പിടിയില്‍
കരുവാരകുണ്ട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍പോയ പ്രതി പിടിയിലായി. 2016 ജൂലൈയില്‍ കരുവാരകുണ്ട് പൊലിസ് സ്റ്റേഷന് അതിര്‍ത്തിയിലെ ഒഴിഞ്ഞ പ്രദേശത്തിലൂടെ ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാളികാവ് ഈനാദി സ്വദേശി നമ്പന്‍ ഷഫീഖാ (26) ണ് പിടിയിലായത്.
അന്നു മുങ്ങിയ പ്രതി ബംഗളൂരു, വിശാഖപട്ടണം, ഡല്‍ഹി, യു.പി, ചെന്നൈ എന്നിവിടങ്ങളില്‍ താമസിച്ചുവരികയായിരുന്നു. ഈ കാലയളവിനിടെ ഒരിക്കല്‍പോലും ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതാണ് പൊലിസിനെ കുഴക്കിയത്. പ്രതിയെ ഒരു മാസം മുന്‍പ് എറണാകുളത്തു കണ്ടുവെന്ന വിവരം കിട്ടിയ പൊലിസ് ബന്ധുക്കളുടെ നീക്കങ്ങള്‍ നിരീക്ഷിച്ച ശേഷം പിടികൂടുകയായിരുന്നു. പെരിന്തല്‍മണ്ണ ഡിവൈ.എസ്പി എം.പി മോഹനചന്ദ്രന് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."