അനധികൃത പാചക സിലിണ്ടറും പെട്രോള്‍ ശേഖരവും പിടിച്ചെടുത്തു
കരുനാഗപ്പള്ളി: താലൂക്കില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ച പാചകവാതക സിലണ്ടറുളും പെട്രോള്‍ ശേഖരവും പിടിച്ചെടുത്തതായി താലൂക്ക് സപ്ലൈ ഓഫിസര്‍ സി. കമലാധരന്‍ അറിയിച്ചു. രഹസ്യവിവരത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ പിടിച്ചെടുത്തത്.
ആലപ്പാട് പണ്ടാരത്തുരുത്ത് ഉണ്യാശ്ശേരില്‍ സുഭകന്റെ വീട്ടിലും വീടിനുമുന്നിലുള്ള പൊതുകളി സ്ഥലത്ത് ടാര്‍പ്പോളിന്‍ ഇട്ടു സൂക്ഷിച്ചിരുന്ന 15 പാചകവാതകം നിറച്ച സിലിണ്ടറുകളും 13 കാലിസിലണ്ടറുകളും 20 ലിറ്റര്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോള്‍ ശേഖരവും പിടിച്ചെടുത്തത്. ദീര്‍ഘകാലമായി ഇവിടെ അനധികൃതമായി പാചകവാതകവും പെട്രോളും ഡീസലും മണ്ണെണ്ണയും ഉള്‍പ്പെടെ വ്യാപാരം നടത്തി വന്നതായി കണ്ടെത്തിയതായും സപ്ലൈ ഓഫിസര്‍ അറിയിച്ചു.
കേസിലെ പ്രതിയായ സുഭഗന്‍ മുന്‍പും സമാനമായ കേസില്‍ നിരവധി തവണ പ്രതിയായിട്ടുണ്ടെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. റെയ്ഡിന് താലൂക്ക് സപ്ലൈ ഓഫിസര്‍ കമലാധരനെ കൂടാതെ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുല്‍റഷീദ്, എ. ജലീല്‍,ശ്യാംസുന്ദര്‍, കെ.പി സുനില്‍കുമാര്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."