HOME
DETAILS
MAL
കോവിഡ് 19: ശക്തമായ മുൻകരുതൽ നടപടികളുമായി സഊദി
backup
February 29 2020 | 11:02 AM
റിയാദ്: കോവിഡ് 19 വൈറസിനെതിരെ ശക്തമായ മുൻകരുതൽ നടപടികളുമായി സഊദി. സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് നടപടികൾ ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി വിമാനത്താളങ്ങളടക്കമുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ഉംറ, ടൂറിസം വിസകൾക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ മെഡിക്കൽ പരിശോധന ശക്തമാക്കി തുടങ്ങിയത്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ ആശങ്ക വൈകീട്ടോടെയാണ് നീങ്ങിയത്. ദമാം, റിയാദ്, ജിദ്ദ എയർപ്പോർട്ടുകളിൽ സമാനമായിരുന്നു സ്ഥിതി. റീ എന്‍ട്രിയില്‍ പോയവരെ മാത്രം പിന്നീട് ആദ്യം കടത്തി വിട്ടു.
വിസിറ്റ് വിസയിലും ആദ്യമായി സഊദിയിലേക്ക് ജോലിക്കെത്തിയവരും പിന്നെയും മണിക്കൂറുകള്‍ കാത്തു നിന്നു. ഇവരില്‍ സംശയമുള്ളവരെ രക്ത പരിശോധനക്ക് ശേഷമാണ് പുറത്ത് വിട്ടത്. ഇതിനിടെ കൊറോണ സ്ഥിരീകരിച്ച ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ കണക്ഷന്‍ ഫ്ലൈറ്റുകളില്‍ വന്നവരെ രാവിലെ തിരിച്ചു വിടുകയും പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു.
കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍നിന്ന് ഇന്ന് സഊദിയിലെ ജിദ്ദ, ദാമാം, റിയാദ് എയര്‍പോര്‍ട്ടുകളിലെത്തിയ എല്ലാ യാത്രക്കാരും പുറത്തിറങ്ങിയാതായാണ് ഒടുവിലെ വിവരം. എന്നാൽ, ഇവരെ കർശന പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തിറങ്ങാൻ അനുവദിച്ചത്. മൂന്ന് എയര്‍പോര്‍ട്ടുകളിലും വിസിറ്റ് വിസയിലെത്തിയ യാത്രക്കാരെ പരിശോധനക്കായി തടഞ്ഞുവെച്ചത് ആശങ്കക്കിടയാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന റിപ്പോര്‍ട്ടകള്‍ക്ക് ശേഷം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്.
അതിനിടെ, ദമാം വിമാനത്താവളത്തിൽ ഫ്‌ളൈ ദുബൈ യാത്രികരെ ഇറക്കാതെ തിരിച്ചയച്ചു. മലയാളികൾ ഉൾപ്പെടെയുള്ള സഊദി യാത്രികരെ ദുബൈ വിമാനത്താവളത്തിൽ തിരിച്ചെത്തിച്ചു. അടുത്ത ദിവസങ്ങളിൽ ജിദ്ദയിലേക്കുള്ള വിമാനങ്ങളിൽ കയറ്റി വിടുമെന്നാണ് യാത്രികരെ അറിയിച്ചിരിക്കുന്നത്. ജിദ്ദയിൽ താരതമേന്യ കര്ശനമല്ലെന്നാണ് ഇത് വരയുള്ള വിവരം. എന്നാൽ, ഇപ്പോഴും സഊദി അധികൃതരിൽ നിന്നും വ്യക്തമായ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. എന്നാൽ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുള്ളതായി ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഇല്ല.
അതേസമയം, തൊഴില്‍ അവധി കഴിഞ്ഞെത്തിയ യാത്രക്കാര്‍ക്കും കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് സഊദി വിലക്കേര്‍പ്പെടുത്തിയെന്ന ചാനൽ വാർത്ത സഊദി പ്രവാസികളിലും കുടുംബങ്ങളിലും ആശങ്കയുയർത്തി. മലയാളത്തിലെ പ്രമുഖ ചാനലാണ് കേരളത്തില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചുപോയ യാത്രക്കാരെ സഊദി എയര്‍പ്പോര്‍ട്ടില്‍ തടഞ്ഞുവെന്നും ഇവരെ തിരികെ നാട്ടിലേക്ക് അയക്കുമെന്നാണ് സൂചനയെന്നുമടക്കമുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് നിരവധി അന്വേഷണങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ നടന്നത്. എന്നാൽ ഇത് സംബന്ധിച്ചു സഊദി പ്രസ്താവന ഇറക്കിയില്ലെന്നതും വിമാന കമ്പനി അധികൃതർക്ക് വിവരം ലഭിച്ചില്ലെന്നും അന്വേഷത്തിൽ വ്യക്തമായി.
എന്നാൽ, വൈകീട്ടോടെ വിമാനത്തിൽ സഊദിയിൽ വന്നിറങ്ങിയ വിദേശികൾ പുറത്തിറങ്ങിയതോടെയാണ് ആശങ്കക് അൽപം വിരാമമായത്. റിയാദ് വിമാനത്താവളത്തിൽ ജോബ് വിസയിലുള്ള യാത്രക്കാർക്കു യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ലെന്നും യാത്രികർ വ്യക്തമാക്കി. എന്നാൽ, ദമാം വിമാനത്താവളത്തിൽ ആദ്യ ഘട്ടത്തിൽ അനിശ്ചിതത്വം ഉണ്ടായെങ്കിലും പിന്നീട് തൊഴിൽ വിസയിലുള്ള യാത്രക്കാരെ പരിശോധനക്ക് ശേഷം പുറത്തിറക്കാനുള്ള നടപടികൾ തുടങ്ങിയതായും യാത്രക്കാർ പ്രതികരിച്ചു. എന്നാൽ, ഫാമിലി വിസയില്‍ സഊദിയില്‍ കഴിയുന്നവര്‍ രാജ്യം വിട്ട ശേഷം തിരിച്ചെത്തുന്നതിന് വിലക്കില്ലെന്ന് ജവാസാത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഫാമിലി വിസക്ക് കാലാവധിയുള്ള പക്ഷം ഇവര്‍ രാജ്യത്ത് തിരിച്ചെത്തുന്നതിന് വിലകില്ലെന്നാണ് ജവാസാത്ത് പറയുന്നത്. എന്നാൽ, ഇതിന് വിപരീതയാണ് വിമാനത്താവളങ്ങളിൽ നടക്കുന്നതെന്നതാണ് ആശങ്കൾക്കിട വരുത്തുന്നത്. ഇതിനിടെ റീ എൻട്രി, വിസിറ്റ്, ബിസിനസ്, വിസകളിലുള്ളവർക്കെല്ലാം സഊയിലേക്ക് വരാമെന്ന്
സഊദി പാസ്പോർട്ട് വിഭാഗം ആവർത്തിച്ച് വ്യക്തമാക്കി.
അതേസമയം, സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഉംറക്കെത്തുന്നവരെ മക്ക അതിർത്തി കവാടങ്ങളിൽ പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്തിടെ സന്ദർശക വിസകളിൽ എത്തിയ കുടുംബങ്ങളെ മക്കയിലേക്ക് കടത്തിവിടുന്നില്ല. കഴിഞ്ഞ ദിവസം ദമാമിൽ നിന്നും പുറപ്പെട്ട മലയാളി വനിതകളെ പോലീസ് തിരിച്ചയച്ചു. രണ്ടു ദിവസം മുമ്പാണ് ഇവർ സഊദിയിൽ സന്ദർശക വിസയിൽ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."