അഗതിമന്ദിരത്തിലെ മരണത്തില്‍ ദുരൂഹത: സമഗ്ര അന്വേഷണത്തിന് ആരോഗ്യമന്ത്രിയുടെ ഉത്തരവ്
കോട്ടയം:ചങ്ങനാശേരി അഗതി മന്ദിരത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്.ആദ്യത്തെ മരണം സംഭവിച്ചപ്പോള്തന്നെ ആരോഗ്യവകുപ്പ് ഇടപെടല്‍ നടത്തിയിരുന്നെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റ് അഗതിമന്ദിരത്തിലാണ് സംഭവം. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍വച്ചാണ് മൂന്നാമത്തെയാള്‍ മരിച്ചത്. ആറ് അന്തേവാസികള്‍ നിലവില്‍ ചികിത്സയിലാണ്.
അഗതിമന്ദിരത്തിലെ ദുരൂഹമരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരു ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.
തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുന്നത് കൊണ്ടുള്ള അണുബാധയാകാം മരണങ്ങള്‍ക്ക് കാരണമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."