HOME
DETAILS

വനിതാദിനങ്ങള്‍ ആചരണങ്ങളാകുമ്പോള്‍ അറിയുക ഈ അമ്മയെ മനംനിറച്ച്

  
backup
March 05 2017 | 20:03 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%86%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

ആലപ്പുഴ : സമകാലിക സാമൂഹ്യ സാഹചര്യങ്ങള്‍ കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ യാന്ത്രികതയില്‍ നീങ്ങുമ്പോള്‍ ഇതിനെല്ലാം അപവാദമാകുകയാണ് മേരിയെന്ന വീട്ടമ്മ. പ്രതിസന്ധികള്‍ മാത്രം ഉണ്ടായിരുന്ന ജീവതത്തെ വിജയ തീരത്തെത്തിക്കാന്‍ മേരി നേരിട്ട ദുരിതങ്ങള്‍ കേട്ടറിയുകയോ പറഞ്ഞറിയുകയോ ചെയ്താല്‍ ആധുനിക സ്ത്രീ സമൂഹം ഈ മഹിളാരത്‌നത്തെ പൂജിക്കേണ്ടി വരും. ഭാരത സ്ത്രീകള്‍ തന്‍ ഭാവ ശുദ്ധിയെന്ന കാവ്യശകലത്തെ അന്വര്‍ത്ഥമാക്കുകയാണ് ഈ വീട്ടമ്മ. ഭര്‍ത്താവ് ജീവിച്ചിരിക്കെ പരപുരുഷ ബന്ധം പുലര്‍ത്തി ഒടുവില്‍ കാമുകനുവേണ്ടി ഭര്‍ത്താവിനെ കാലപുരിക്കയ്ക്കുന്ന ഭാര്യമാര്‍ വിലസുന്ന ലോകത്ത് മേരിയെന്ന വീട്ടമ്മയുടെ ഭാവശുദ്ധി എത്രപറഞ്ഞാലും മതിയാവില്ല.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്ന മല്‍സ്യ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ശാന്തിഭവന്‍ അഗതി ആശ്രയ കേന്ദ്രത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുകയാണ് മേരിയെന്ന ഈ അന്‍പത്തിയൊന്‍പതുക്കാരി. അശരണര്‍ക്കും അനാഥര്‍ക്കും താങ്ങും തണലുമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥപാനം മേരിയുടെ ഭര്‍ത്താവ് മാത്യൂ ആല്‍ബിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 160 ഓളം ദേശക്കാരും അല്ലാത്തവരുമായ അന്തേവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. കാരുണ്യത്തിന്റെ ഉറവ വറ്റാത്തവര്‍ നല്‍കുന്ന സഹായങ്ങള്‍ ഇവിടെ കഴിയുന്ന അന്തേവാസികളുടെ വിശപ്പ് അകറ്റുമ്പോള്‍ പൂര്‍വ്വകാലം തനിക്ക് സമ്മാനിച്ച ദുരന്തങ്ങളെ മേരി പാടെ വിസ്മരിക്കുന്നു.
1974 ല്‍ ആണ് മേരി മാത്യു ആല്‍ബിനെ വിവാഹം കഴിക്കുന്നത്. പട്ടണി മാത്രം മിച്ചമുളള പറവൂരിലുളള ഒരു മല്‍സ്യ തൊഴിലാളി കുടുംബത്തില്‍നിന്നാണ് മേരി ആല്‍ബിനൊപ്പം ജീവിതം പങ്കിടാന്‍ എത്തിയത്. പറവൂരിലെ ധ്യാനകേന്ദ്രത്തിലെ ജീവനക്കാരനായിരുന്ന ആല്‍ബിന്‍, നിത്യവും പ്രാര്‍ത്ഥിക്കാനെത്തുന്ന മേരിയെ പളളിമുറ്റത്തുവെച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീട് മേരിയുടെ വീട്ടിലെത്തി വിവാഹ അഭ്യര്‍ത്ഥ നടത്തി. വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു. വിവാഹ ജീവിതം ശാന്തമായി നീങ്ങുമ്പോഴാണ് പ്രിയതമന്റെ പ്രവര്‍ത്തികളില്‍ പെട്ടെന്ന് മാറ്റം കണ്ടുതുടങ്ങിയത്. നിത്യവും മദ്യപിച്ച് വീട്ടിലെത്തുന്ന ആല്‍ബിന്‍ പിന്നീട് നാട്ടിലെ കുപ്രസിദ്ധ വഴക്കാളിയായി മാറി. പിന്നീട് ദുരന്തങ്ങള്‍ ഒന്നൊന്നായി മേരിയുടെ ജീവതത്തിലേക്ക് കടന്നുവന്നു കൊണ്ടിരുന്നു. സംഘര്‍ഷങ്ങളും കൊലപാതകങ്ങളുമായി ആല്‍ബിന്‍ പിന്നീട് അതിവേഗം അറിയപ്പെടുന്ന ഗുണ്ടയായി മാറി.
നാട്ടിലും വീട്ടിലും ആല്‍ബിന്‍ പേടി സ്വപ്നമായി. നാട്ടിലെ വഴക്കാളി പിന്നീട് വീട്ടിലെയും സ്ഥിരം വഴക്കാളിയായി. മദ്യപിച്ച് ലക്കുക്കെട്ട് വീട്ടിലെത്തുന്ന ആല്‍ബിന്‍ പതിവായി മര്‍ദ്ദിച്ചു തുടങ്ങിയതോടെ മേരി മുലകുടി മാറാത്ത കുഞ്ഞിനെയും എടുത്ത് വീടിന് സമീപത്തുളള ചിറയിലെ ആഴംകുറഞ്ഞ ഭാഗത്ത് ഇറങ്ങി ഒളിച്ചിരിക്കല്‍ പതിവാക്കി. അന്ന് മേരിക്ക് മൂന്നു മക്കളായിരുന്നു. ഇരട്ടകളായ പെണ്‍കുട്ടികളും ഒരു ആണ്‍ കുട്ടിയും. ഒരിക്കല്‍ കഠാരയുമായി വീട്ടിലെത്തിയ ആല്‍ബിന്‍ മേരിയുടെ നേര്‍ക്ക് കഠാര വലിച്ചെറിഞ്ഞു. എന്നാല്‍ മേരി ഒഴിഞ്ഞു മാറിയതോടെ കഠാര ഓലമേഞ്ഞ ചുവരില്‍ പതിച്ചു.
അങ്ങനെ മരണത്തില്‍നിന്നും മേരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദൈവത്തിന്റെ ശക്തമായ സാനിധ്യമാണ് തന്നെ അന്ന് രക്ഷിച്ചതെന്ന് മേരി പറയുന്നു. പരീക്ഷണങ്ങള്‍ ഏറെ സഹിച്ചിട്ടും ദുരന്തങ്ങള്‍ മേരിയെ വിട്ടുപോയില്ല. ഒരിക്കല്‍ സെമിനാരിയിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിയില്‍ എന്തോ സംഘട്ടനം നടന്നതായി മേരി അറിയാനിടയായി. പതിവുപോലെ സംഘട്ടനമെന്നു കേട്ടപ്പോഴെ മേരി ഭയന്നു. എന്നാല്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. രാവിലെ കവലയിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പ്രതി ആല്‍ബിനാണെന്നും ആരോ വീട്ടില്‍ വന്നു പറഞ്ഞു.തകര്‍ന്നുപോയ മേരി തന്റെ മക്കളെയും മാറത്തടുക്കി പകച്ചു നിന്നു. പിന്നീട് പോലീസ് ആല്‍ബിനുവേണ്ടിയുളള തിരച്ചിലിന്റെ ഭാഗമായി വീട്ടില്‍ നിരന്തരം എത്തിതുടങ്ങി. ഒരുദിവസം പുന്നപ്രയിലെ വീട് വളഞ്ഞ പോലീസ് ആല്‍ബിനെ തിരഞ്ഞെങ്കിലും കിട്ടിയില്ല. അന്ന് ആല്‍ബിനെ കിട്ടാതെ അരിശം കൊണ്ട പൊലീസ് ഇന്‍സ്‌പെകടര്‍ മേരിയെ നിഷ്‌ക്കരുണം ലാത്തിക്കൊണ്ട് കാലിന് തല്ലി.
കുറ്റം ചെയ്തിട്ടില്ലെന്ന ആവര്‍ത്തിച്ചിട്ടും പൊലീസ് മേരിയുടെ രോധനം കേട്ടില്ല. ദിവസങ്ങള്‍ക്കുശേഷം പോലീസിന്റെ പിടിലായ ആല്‍ബിനെ പിന്നീട് ജയിലിലേക്ക് മാറ്റി. ജാമ്യം കിട്ടി പുറത്തിറങ്ങിയ ആല്‍ബിനെ ശത്രുക്കള്‍ പെരുവഴില്‍ വെട്ടിനുറക്കി. ശരീരമാസകലം വെട്ടേറ്റ ആല്‍ബിന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ആരും കരുതിയില്ല. എന്നാല്‍ പ്ലാസ്റ്ററില്‍ പൊതിഞ്ഞ ശരീരവുമായി കഴിഞ്ഞ ആല്‍ബിനെ മേരി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചു. ഒരു ഈച്ച മുഖത്തിരുന്നാല്‍ അതിനെ ആട്ടിയോടിക്കാന്‍ പോലും കഴിയാതായ തന്റെ ഭര്‍ത്താവ് എഴുന്നേറ്റ് നടക്കുമെന്ന് മേരി ഒരിക്കലും പ്രതിക്ഷിച്ചില്ല. എന്നാല്‍ ഉറച്ച വിശ്വാസിയായ മേരി രാത്രികാലങ്ങളില്‍ ഉറക്കമിളച്ച് തന്റെ ഭര്‍ത്താവിനുവേണ്ടി ഉളളുരുകി പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ആല്‍ബിന്‍ എഴുന്നേറ്റു നടന്നു. ഈ അല്‍ഭുതം ദൈവം തന്റെ ജീവത്തില്‍ പ്രാവര്‍ത്തികമാക്കി തന്നത് ദൈവത്തോടുളള ഉറച്ച വിശ്വാസത്തിന്റെ ഫലമാണെന്നും മേരി പറയുന്നു. പിന്നീട് വിചാരണയ്ക്കുശേഷം പുന്നപ്രയിലെ കൊലപാതക കേസില്‍ ആല്‍ബിന്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. ഇതോടെ മേരിയുടെ ജീവതം കൂടുതല്‍ പ്രതിസന്ധിയിലായി. ഉടുക്കാന്‍ വസ്‌ത്രേമോ കഴിക്കാന്‍ ഭക്ഷണമോ അന്തിയുറങ്ങാന്‍ വീടോ ഇല്ലാതെ മേരി അലഞ്ഞു.
ആല്‍ബിന്‍ പിടിയിലായതോടെ പോലീസ് ആകെയുണ്ടായിരുന്ന വീട് സീല്‍ ചെയ്തു.പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോറ്റാന്‍ മേരി ഇതോടെ നാട്ടില്‍ പണിക്കു പോയി തുടങ്ങി. ഓല മേയല്‍ ജോലിയിലാണ് ആദ്യം ചെയ്തു തുടങ്ങിയത്. അന്ന് വൈകുന്നേരങ്ങളില്‍ കൂലിയായി ലഭിക്കുന്ന ആറു രൂപ ഇരുപത്തിയഞ്ച് പൈസായിരുന്നു മേരിക്ക് ജീവിക്കാനുളള കരുത്ത് പകര്‍ന്നത്. ഓല മെടയല്‍ ജോലിയില്‍ മേരിയെ സ്‌കൂള്‍ വിട്ടെത്തുന്ന പെണ്‍മക്കളും സഹായിച്ചിരുന്നു.ഉച്ചനേരങ്ങളില്‍ സഹ പ്രവര്‍ത്തകര്‍ അവരവരുടെ വീടുകളില്‍ ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ ഒപ്പം മേരിയും തന്റെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ മുഴുപട്ടിണിയില്‍ കഴിയുന്ന മേരിക്ക് കഴിക്കാന്‍ അവിടെ ഒന്നുമില്ലായിരുന്നു. പകരം പച്ചവെളളം കുടിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങലായിരുന്നു പതിവ്. പിന്നീട് വൈകുന്നേരം കൂലിയും വാങ്ങി അരിയും സാധനങ്ങളും വാങ്ങി മേരി മക്കളോടൊപ്പം വീട്ടിലെയ്ക്ക് മടങ്ങും. എന്നാല്‍ ജോലി സ്ഥലത്തും മേരിയെ ദുരന്തം വിട്ടില്ല. മേരിയുടെ ദുരവസ്ഥ കണ്ട് ജോലി നല്‍കിയ ഉടമയോടെ ചില സമുദായ നേതാക്കളെത്തി മേരിയെ ജോലയില്‍നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. ഹിന്ദുവിനെ കൊന്നവന്റെ ക്രിസ്ത്യാനിയായ ഭാര്യയ്ക്ക് ജോലിക്കൊടുത്തതില്‍ സമുദായ നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിച്ചെങ്കിലും ഉടമ വകവെച്ചില്ല. തന്റെ കുടുംബത്തിന്റെ പട്ടിണിമാറ്റാനുളള ഏക ആശ്രയമായ പണി പോകുമോയെന്ന തോന്നല്‍ മേരിയെ വല്ലാതെ ഉലച്ചിരുന്നു.
എങ്കിലും ഉടമ ജോലിയില്‍ തുടരാന്‍ അനുവദിച്ചത് ഏറെ സഹായമായെന്ന് മേരി പറഞ്ഞു. ഇത് ദൈവത്തിന്റെ അല്‍ഭുത സാനിധ്യമൂലം സംഭവിച്ചതാണെന്നും മേരി പറയുന്നു.ഭര്‍ത്താവ് ശിക്ഷ ലഭിച്ച് ജയിലില്‍ പോയതിനുശേഷം മേരിക്ക് സീല്‍ ചെയ്ത വീട് തുറന്നുകിട്ടിയിരുന്നു. എന്നാല്‍ വീട്ടില്‍ താമസമായതോടെ ഓല മെടയല്‍ പണി നഷ്ടമായി. പിന്നീട് തൊണ്ടുതല്ലി ചകിരയാക്കി കയറുണ്ടാക്കി വില്‍ക്കുന്ന പണിയില്‍ ഏര്‍പ്പെട്ടു. തന്റെ കുഞ്ഞുങ്ങളുടെ വിശപ്പ് അടക്കാന്‍ മേരി ആരോഗ്യം നശിച്ചിട്ടും രാപ്പകന്‍ പണിയെടുത്തുക്കൊണ്ടിരുന്നു. ഏറെ നാളുകള്‍ക്കുശേഷം പരോളില്‍ ഇറങ്ങിയ ആല്‍ബിനെ മേരി എറണാകുളത്തു നടന്ന ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ കൊണ്ടുപോയി. പതിനായിരങ്ങള്‍ അണിനിരന്ന യോഗത്തില്‍ പങ്കെടുത്ത ആല്‍ബിന്‍ പെട്ടന്ന് മാനസാന്തരത്തിന് വഴിപ്പെടുകയായിരുന്നു.
ഇവിടെയാണ് മേരിയുടെ നല്ലനാളുകള്‍ക്ക് തുടക്കമാകുന്നത്. മാനസാന്തരപ്പെട്ട ആല്‍ബിന്‍ മേരിയുമൊത്ത് വഴിയോരങ്ങളില്‍ മതപ്രഭാഷകരോടൊപ്പം സാക്ഷ്യം പറഞ്ഞു തുടങ്ങി. ഇതോടെ ധൈര്യം കൈവന്ന മേരി മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തി പ്രസംഗിച്ചു തുടങ്ങി. കാല്‍നൂറ്റാണ്ട് ദുരന്തമുഖത്ത് ഇടറാതെ ജീവിതത്തെ സധൈര്യം നയിച്ച മേരിയുടെ പ്രസംഗം കേള്‍ക്കാന്‍ ജനങ്ങള്‍ എത്തിതുടങ്ങി.
പരോള്‍ കാലാവധി കഴിഞ്ഞ ആല്‍ബിന്‍ ജയിലിലേക്ക് മടങ്ങിയതോടെ മേരിയെ വീണ്ടും പ്രതിസന്ധിയിലായി. ആല്‍ബിന്റെ പഴയകാല സുഹൃത്തുക്കളായ ഗുണ്ടകള്‍ രാത്രികാലങ്ങളില്‍ വീടിന്റെ ഉമ്മറത്തെത്തി ഭീഷണിപ്പെടുത്തി തുടങ്ങി. ജയിലില്‍ ആല്‍ബിന്‍ മാനസാന്തരപ്പെട്ട വാര്‍ത്ത ഗുണ്ടകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഇവര്‍ രാത്രികാലങ്ങളില്‍ മദ്യപിച്ച് ലക്കുക്കെട്ട് മേരിയുടെ ചെറ്റകുടിലിന് അരികിലെത്തി കഠാരയും വടിവാളും ഉപയോഗിച്ച് ഓലമേഞ്ഞ ചുവര് അറുത്തുമാറ്റാന്‍ തുടങ്ങി. ഒരുദിവസം കട്ടിലില്‍ ഉറങ്ങികിടന്ന പിഞ്ഞുകുഞ്ഞിന്റെ നേര്‍ക്ക് ചെറ്റ തുളച്ച് കയറിവരുന്ന കഠാര തുമ്പ് കണ്ട് മേരി ഞെട്ടി. പെട്ടെന്ന് കുഞ്ഞിനെ വാരിയെടുത്ത് രക്ഷപ്പെടുത്തി. പിന്നീട് ഉറക്കമില്ലാത്ത നാളുകളായിരുന്നു. ഒടുവില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട അയക്കാരിയായ സ്ത്രീയോട് രാത്രികാലങ്ങളില്‍ അവരുടെ വിട്ടില്‍ കഴിഞ്ഞുക്കൂടാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവര്‍ നല്‍കി. ഇതോടെ മേരിയുടെ ജീവിത്തിലെ ഉറക്കമില്ലാത്ത നാളുകള്‍ അപ്രത്യക്ഷമായി.
മേരിയെയും കുട്ടികളെയും കാണാതായപ്പോള്‍ ഗുണ്ടകളും മടങ്ങി. ഒരു പതിറ്റാണ്ടിലേറെ ജയില്‍വാസം അനുഭവിച്ച് തിരിച്ചെത്തിയ ആല്‍ബിന്‍ പിന്നീട് ജീവിതം തുടങ്ങിയത് പുതിയൊരു മനുഷ്യനായിട്ടായിരുന്നു. തെരുവ് മക്കള്‍ക്ക് ആശ്രയം നല്‍കി തന്റെ ശിഷ്ടക്കാലം പുന്നപ്രയില്‍ തന്നെ കഴിച്ചുക്കൂട്ടുന്ന ആല്‍ബിന്‍ ഇന്ന് നൂറ്റിയറുപതോളം മക്കള്‍ക്ക് ദൈവതുല്യനാണ്.
ജീവിതത്തില്‍ ദുരന്തങ്ങള്‍ മാത്രം നല്‍കിയിട്ടുളള കൊടും കുറ്റവാളിയായ ഭര്‍ത്താവിനെ സഹനത്തിലൂടെ മാനസാന്തരത്തിലെത്തിച്ച് ജീവിതത്തിന്റെ പുത്തന്‍ വഴിത്താരയില്‍ കൈപിടിച്ചുയര്‍ത്തിച്ച മേരിയെന്ന സ്ത്രീ രത്‌നത്തിന്റെ ചരിത്രം ആധുനിക സ്ത്രീ സമൂഹത്തിന് നേര്‍കാഴ്ചയാകട്ടെയെന്ന് ആശംസിക്കാം.

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago