ഭാരതം ആത്മീയതയെ പ്രണയിച്ച നാട്: ബഷീര്‍ ഫൈസി ദേശമംഗലം
മുള്ളൂര്‍ക്കര: ഭാരതം ആത്മീയതയെ പ്രണയിച്ച നാടാണെന്നും രാജ്യത്തിന്റെ അന്തസാണ് ആത്മീയ ഗുരുവര്യന്മാരെന്നും ബഷീര്‍ ഫൈസി ദേശമംഗലം പറഞ്ഞു. ഇന്ത്യയുടെ സുല്‍ത്താനാണ് അജ്മീറില്‍ അന്ത്യ വിശ്രമം കൊള്ളുന്ന ഖ്വാജാ മുഈനുദ്ധീന് ജിശ്ത്തിയെന്നും ആ ആദരവ് ഇന്നും ഇന്ത്യയിലെ ഭരണാധികാരികളും പൊതു സമൂഹവും നല്കി വരുന്നതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വാഴക്കോട് ജാറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നടന്ന ദിക്ര് വാര്‍ഷിക ദുആ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി കുഞ്ഞിക്കോയ തങ്ങള്‍ അധ്യക്ഷനായി. എസ്. വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാഥന സദസിന് നേതൃത്വം നല്കി.
സി.എ സുലൈമാന്‍ മുസ്ലിയാര്, കെ.എ മുഹ്യുദ്ദീന്‍ ആറ്റൂര്‍, എ.എസ് പോക്കര് ഹാജി, എം. അബു, വി.എസ് അബ്ദുല്‍ ജലീല്‍, പി.എം അലി, എ. എച്ച് കമറുദ്ധീന്‍ മൗലവി അല്ഉലൂമി, പി.എ അബ്ദുസലാം, വി.എസ് ഹസനാര് എന്നിവര്‍ പ്രസംഗിച്ചു. ഒരാഴ്ചയായി നടന്നു വരുന്ന ആണ്ടുനേര്‍ച്ച ആയിരങ്ങള്‍ എത്തിച്ചേരുന്ന അന്നദാനത്തോടെ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."