കുടുംബ സൗഹൃദവേദി വാര്‍ഷികം ബഹ്‌റൈനില്‍ ആഘോഷിച്ചു
മനാമ: കുടുംബ സൗഹൃദവേദി ഇരുപത്തിരണ്ടാമത് വാര്‍ഷികം വിവിധ കലാപരിപാടികളോടെ അദലിയ ബാങ് സാങ് തായ് റസ്റ്ററന്റില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സീറോ മലബാര്‍ സൊസൈറ്റി രക്ഷാധികാരി ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യസന്ദേശം നല്‍കി ചടങ്ങില്‍വച്ച് പ്രവാസി എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ ഫെമിലി പി ജോണിന് ആദരിച്ചു. ആതുര സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍നും കുടുംബ സൗഹൃദവേദിയുടെ ഉപഹാരം നല്‍കി.
ചടങ്ങില്‍വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശി തങ്കച്ചന്‍ എന്ന ആളുടെ മകള്‍ക്കുള്ള വിവാഹധന സഹായം ചാരിറ്റി വിങ് കണ്‍വീനര്‍ മൊയ്ദീന്‍ കാട്ടുംതാഴ തങ്കച്ചന്റെ സഹോദരന് കൈമാറി. ബഹറിന്‍ പ്രവാസി ആയിരുന്ന ലാല്‍സണ്‍ പോളിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിമാസം ഒരു നിശ്ചിത തുക നല്‍കുന്നതിനായി തീരുമാനിക്കുകയും അതിന്റെ ആദ്യഗഡു കാസിം പടതകയില്‍ കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോടിനു കൈമാറുകയുണ്ടായി. തുടര്‍ന്ന് കുടുംബ സൗഹൃദവേദി കലാകാരന്മാരും ലേഡീസ് വിങ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ നടന്നു.
ചടങ്ങിന് എബി തോമസ് സ്വാഗതവും ഗോപാലന്‍ നന്ദിയും അര്‍പ്പിച്ചു രക്ഷാധികാരി അജിത് കുമാര്‍, തോമസ് ഫിലിപ്പ് ,ഷെമിലി പി ജോണ്‍മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം പോള്‍ സെബാസ്‌ററ്യന്‍, ഒ ഐ സി സി യൂത്ത് വിങ് പ്രസിഡന്റ് ഇബ്രാഹിം അബ്ദുള്‍ ആദം ഐ വൈ സിസി പ്രസിഡന്റ് അനാസ് റഹിം , ജ്യോതിഷ് പണിക്കര്‍ ബിജു ജോര്‍ജ്ജ് ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു ബബിന സുനില്‍ ഫൈസല്‍ എഫ് എം തുടങ്ങിയവര്‍ സംസാരിക്കുകയുണ്ടായി പരിപാടികള്‍ക്ക് ഗണേഷ് കുമാര്‍, ജോര്‍ജ്, രാജേഷ് കുമാര്‍ അജി ജോര്‍ജ്, ജോര്‍ജ് മാത്യു,ജോണ്‍സണ്‍ അഖില്‍ സുകുമാരന്‍, രാജീവ് സീ ,രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."