കലുങ്കുനിര്‍മാണം അശാസ്ത്രീയമെന്ന് കെ.എസ്.ടി.പി എന്‍ജിനിയര്‍
ഇരിട്ടി: തലശ്ശേരി-വളവുപാറ റോഡിലെ കലുങ്ക് നിര്‍മാണത്തില്‍ അശാസ്ത്രീയത കാരണം അടുത്ത മഴക്കാലം പ്രദേശവാസികളുടെ ജീവിതം ദുരിതമാകുമെന്ന് ആശങ്ക ഉയരുന്നു. തലശ്ശേരി-വളവുപാറ രണ്ടാം റീച്ചിലെ ഇരിട്ടി കീഴൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള കലുങ്കിലൂടെയും ചാവശ്ശേരി പള്ളിക്ക് മുന്നില്‍ നിര്‍മിച്ച കലുങ്കിലൂടെയും ഒഴുകേണ്ട മഴവെള്ളത്തിന് സുഗമമായി ഒഴുകാന്‍ കഴിയില്ലെന്ന് അധികൃതര്‍ തന്നെ വ്യക്തമാക്കിയതോടെയാണ് മഴക്കാലത്തെ ജനങ്ങള്‍ ഭയപ്പെടുന്നത്. കീഴൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപം നിര്‍മിച്ച കലുങ്കില്‍ നിന്നുള്ള വെള്ളം പ്രകൃതി ദത്തമായ നീര്‍ച്ചാലിലേക്കാണ് ഒഴുകുന്നതെങ്കിലും 100 മീറ്റര്‍ കഴിയുമ്പോള്‍ നീര്‍ച്ചാലിന്റെ വീതി കുറയുന്നതായും ഇതുമൂലം കലുങ്കില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകാന്‍ ബുദ്ധിമുട്ടുള്ളതായും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാന്‍ അടുത്തുള്ള സ്ഥലത്തുകൂടി ഏകദേശം 200 മീറ്ററില്‍ പുതുതായി ഓവു ചാല്‍ നിര്‍മിക്കണമെന്നും കെ.എസ്.ടി.പി എന്‍ജിനിയര്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഓവുചാല്‍ നിര്‍മിക്കുന്നതിന് സമീപവാസികളുടെ സഹകരണം തേടാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നാട്ടുകാരുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും കെ.എസ്.ടി.പി എന്‍ജിനിയര്‍ പറയുന്നു. ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."