ചതിക്കുഴിയുമായി മട്ടന്നൂര്‍ നഗരം
മട്ടന്നൂര്‍: നഗരത്തിലെത്തുന്നവരെ വീഴ്ത്താന്‍ ചതിക്കുഴികള്‍. നഗരത്തിലെ റോഡിന്റെ ഇരുഭാഗങ്ങളിലെ സ്ലാബുകളും റോഡിനു കുറുകയുള്ള വൈദ്യുതികമ്പികളുമാണ് യാത്രക്കാരെ കുരുക്കിലാക്കുന്നത്. മാസങ്ങള്‍ക്കു മുമ്പ് തകര്‍ന്ന സ്ലാബുകളും അതിന്റെ ചുറ്റുമുള്ള കല്ലുകളും ഇപ്പോഴും നിലനില്‍ക്കുകയാണ്. നൂറുകണക്കിനാളുകള്‍ ദിവസവും സഞ്ചരിക്കുന്ന ഈ വഴിയില്‍ കണ്ണൊന്നുതെറ്റിയാല്‍ ഓവുചാലില്‍ വീഴാം. വലിയ വാഹനങ്ങളുടെ യാത്രയ്ക്ക് തടസമാവുന്ന നിലയില്‍ വൈദ്യുതി കമ്പികളും അപകടം ക്ഷണിച്ചുവരുത്തുന്നവയാണ്. മട്ടന്നൂര്‍-കണ്ണൂര്‍ റോഡിലെ വീതി കുറഞ്ഞ ഭാഗങ്ങളിലെ ഇരു ഭാഗത്തുമായി സ്ഥാപിച്ച തൂണുകളും വൈദ്യുതി കമ്പികളും മൂലം ഈ റോഡില്‍ അപകടം നിത്യസംഭവമാണ്. വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിമാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൊട്ടടുത്ത നഗരമായ മട്ടന്നൂരില്‍ അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായാണ് തകര്‍ന്ന സ്ലാബുകളും വൈദ്യുതികമ്പികളും നിലനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."