HOME
DETAILS

എലിച്ചിറ പാലത്തിനോടുള്ള അവഗണന തുടരുന്നു

  
backup
January 26 2019 | 06:01 AM

%e0%b4%8e%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b1-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3

മാള: നാലര പതിറ്റാണ്ട് മുന്‍പ് നിര്‍മിച്ച പൊയ്യ എലിച്ചിറ പാലത്തിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. ഏതാനും വര്‍ഷങ്ങളായി പാലം അപകട ഭീഷണിയിലാണ്. ദ്രവിച്ചും അടര്‍ന്നും പാലത്തിന്റെ പലഭാഗങ്ങളും അടര്‍ന്ന് പോയിട്ടുണ്ട്.
പാലത്തിന്റെ അവസ്ഥ ആതീവ ഗുരുതരമായിട്ട് വര്‍ഷങ്ങളേറെയായിട്ടും അധികൃതര്‍ പരിഗണിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പാലത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് അപകടം വഴിമാറിപോകുന്നത് തലനാരിഴക്കാണ്. സ്‌കൂള്‍ ബസ്, റൂട്ട് ബസ് എന്നിവ അടക്കം നൂറുകണക്കിന് വാഹനങ്ങളാണ് നിത്യേന പാലത്തിലൂടെ കടന്നുപോകുന്നത്.
ഭാരവാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ പാലത്തിന് ശക്തമായ കുലുക്കം അനുഭവപ്പെടുന്നതായി പ്രദേശവാസികള്‍ പറയുന്നു. 1971 ലാണ് പൊയ്യ മണലിക്കാട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനായി എലിച്ചിറ പാലം നിര്‍മിച്ചത്. പാലത്തിന്റെ വരവോടെ പൊയ്യയില്‍ നിന്ന് കണക്കന്‍കടവ്, പുത്തന്‍വേലിക്കര തുടങ്ങിയവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം തെളിഞ്ഞു. പിന്നീട് കാലപ്പഴക്കത്തില്‍ പാലത്തിന് തകരാറുകള്‍ സംഭവിക്കുകയും ചെയ്തു.
അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികളെല്ലാം പുറത്തുവന്ന നിലയിലാണ്. കൈവരികള്‍ ദ്രവിച്ചിച്ചുമുണ്ട്. തൂണുകളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. വീതി കുറഞ്ഞ പാലത്തിലൂടെ ഒരു സമയം ഒരു വലിയ വാഹനത്തിന് മാത്രമേ കടന്നു പോകാന്‍ സാധിക്കുകയുള്ളു. ഇത് മൂലം ചില സമയങ്ങളില്‍ ഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. പാലത്തിന്റെ കൈവരികള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഭയപ്പാടോടെയാണ് പാലത്തിലൂടെയുള്ള യാത്ര.
തകരാറിലായ പാലത്തിന് പകരം പുതിയ പാലം ആവശ്യമാണെന്നും ഇതിനായി എത്രയും വേഗത്തില്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇല്ലെങ്കില്‍ വലിയൊരു ദുരന്തത്തിന് പാലം കാരണമായേക്കാമെന്നാണ് നാട്ടുകാരുടെ ആശങ്ക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago