HOME
DETAILS

ഡിഫ്തീരിയ പടരുന്നു; രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

  
backup
June 16 2016 | 19:06 PM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%aa%e0%b4%9f%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f

പൊന്നാനി: ജില്ലയില്‍ ഡിഫ്തീരിയ പടരുന്നതായി ആരോഗ്യ വകുപ്പ് . ഡിഫ്തീരിയ ലക്ഷണങ്ങളോടെയെത്തിയ മൂന്നില്‍ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പ്രതിരോധ കുത്തിവയ്‌പെടുക്കാത്തവരുടെ എണ്ണം കൂടുതലായതുകൊണ്ട് ജില്ലയില്‍ ഡിഫ്തീരിയ കൂടുതലായി പടര്‍ന്നു പിടിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ആരോഗ്യവകുപ്പു പറയുന്നു.
ഒരിക്കല്‍ പോലും പ്രതിരോധ കുത്തിവെയ്‌പെടുക്കാത്ത 16 വയസുകാരനും ഭാഗീകമായി മാത്രം കുത്തിവയ്‌പെടുത്ത രണ്ടു കുട്ടികളേയുമാണു ഡിഫ്തീരിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താനൂര്‍ സ്വദേശിയായ പതിനാറുകാരന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. കഴിഞ്ഞ വര്‍ഷം ഡിഫ്തീരിയ ബാധിച്ചു ജില്ലയില്‍ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ആരോഗ്യവകുപ്പു പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും നല്ലൊരു ഭാഗം സഹകരിക്കാതെ മാറി നില്‍ക്കുകയാണ്. ഏഴു വയസിനും 16 വയസിനും ഇടയില്‍ പ്രായമുളള 25000ത്തില്‍ അധികം കുട്ടികള്‍ ഒരു പ്രതിരോധ വാക്‌സിനും സ്വീകരിക്കാത്തവരാണ്. ഭാഗികമായി മാത്രം കുത്തിവെയ്‌പെടുത്തവര്‍ ഒന്നര ലക്ഷമുണ്ട്. ഈ എണ്ണമാണ് ആരോഗ്യഉദ്യോഗസ്ഥരുടെ ആശങ്കയുടെ കാരണം.
ഡിഫ്തീരിയക്കെതിരേ പ്രതിരോധ നടപടികളും ബോധവത്കരണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം മാത്രം വാക്‌സിന്‍ സ്വീകരിക്കാതെ മാറി നിന്ന മുപ്പതിനായിരം കുട്ടികള്‍ക്കു കുത്തിവയ്പു നല്‍കാനായിരുന്നു. സ്‌കൂള്‍ പ്രവേശനം നേടാനിനി കുത്തിവെപ്പ് എടുത്തിരിക്കണമെന്ന നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് എടുത്തതോടെ എതിര്‍പ്പുയര്‍ന്നതും ജില്ലയില്‍ നിന്നുതന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  20 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  20 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  20 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  20 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  20 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  20 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  20 days ago