ഭൂമിക്കായി വയോധികയുടെ കാത്തിരിപ്പിനു 12 വര്‍ഷം
ഇരിക്കൂര്‍: പന്ത്രണ്ടു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ വക ലഭിച്ച 25 സെന്റ് സ്ഥലത്തിനായുള്ള എണ്‍പത്തിയഞ്ചുകാരിയുടെ കാത്തിരിപ്പ് നീളുന്നു. ഇരിക്കൂര്‍ പട്ടീലിലെ പി.പി പാത്തുമ്മയാണ് അധികൃതരുടെ കനിവിനായി കാത്തിരിപ്പ് തുടരുന്നത്. 2005ലാണ് ചെങ്ങളായി പഞ്ചായത്തിലെ ചുഴലി വില്ലേജില്‍ സ്ഥലം അനുവദിച്ചതായി ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചത്. എല്ലാവര്‍ഷവും ഭൂനികുതി അടയ്ക്കാറുണ്ടെങ്കിലും തനിക്കുലഭിച്ച സ്ഥലം ഇതുവരെ നേരിട്ടുകാണാന്‍ ഇവര്‍ക്കു സാധിച്ചിട്ടില്ല. ഭര്‍ത്താവ് മരിച്ചുപോയ ഈ വയോധിക നിടുവള്ളൂരില്‍ സഹോദരന്റെ മകന്റെ സംരക്ഷണത്തിലാണു താമസം.
അനുവദിച്ച് വര്‍ഷങ്ങളായിട്ടും സ്ഥലം അളന്നു തിട്ടപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല. സ്ഥലത്തെപ്പറ്റി അറിയാന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയിട്ടും അധികൃതരില്‍ നിന്നു തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു.
തന്റെ ആവശ്യം ചൂണ്ടിക്കാട്ടി വില്ലേജ് ഓഫിസര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവര്‍ക്കു നിരവധിതവണ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ലെന്നു പാത്തുമ്മ സങ്കടത്തോടെ പറയുന്നു.
മരിക്കുന്നതിനു മുന്‍പ് തനിക്ക് അവകാശപ്പെട്ട ഭൂമി കാണാനും അതില്‍ സ്വന്തമായൊരു കൂര നിര്‍മിച്ചു കഴിയാനും ഭാഗ്യമുണ്ടാവുമോ എന്നാണ് ഇവരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."