തരിശു പാടത്ത് നൂറുമേനി കൊയ്യാന്‍ കൂത്താട്ട് പാടശേഖര സമിതി
തളിപ്പറമ്പ്: പതിനഞ്ചു വര്‍ഷത്തിലേറെയായി തരിശിട്ടു കാടുകയറിയ വയല്‍ കൃഷിയോഗ്യമാക്കി നൂറുമേനി കൊയ്യാനുളള ശ്രമത്തിലാണ് പട്ടുവം കൂത്താട്ട് പാടശേഖര സമിതിയും തൊഴിലുറപ്പു തൊഴിലാളികളും. തരിശു പാടങ്ങള്‍ ഇല്ലാതാക്കുമെന്ന പ്രതിജ്ഞയോടൊപ്പം കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് കാര്‍ഷികരംഗം വിട്ടുപോയവരെ തിരിച്ചെത്തിക്കുക എന്ന ലക്ഷ്യം കൂടി ഇവര്‍ക്കുണ്ട്. കൂത്താട്ട് പത്താം വാര്‍ഡില്‍ പത്തേക്കറിലേറേ തരിശുപാടമുണ്ട്. ഇതു മുഴുവന്‍ കൃഷിയോഗ്യമാക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. ആദ്യഘട്ടമായി രണ്ടരയേക്കര്‍ വയലാണ് കൃഷിയോഗ്യമാക്കുന്നത്. ഇവിടെയിറക്കുന്ന കൃഷിയില്‍ നിന്നുള്ള ആദായത്തിന്റെ 25 ശതമാനം സ്ഥലമുടമക്ക് നല്‍കും. സ്ഥലമുടമക്ക് സൗജന്യമായി വയല്‍ കൃഷിയോഗ്യമാക്കി നല്‍കും. കാടു വെട്ടിത്തെളിക്കല്‍ പ്രവൃത്തി വാര്‍ഡ് അംഗം രാജീവന്‍ കപ്പച്ചേരി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ കെ പ്രീത, സി.പി പ്രസന്ന, സതി, ടി രാജന്‍, സി നാരായണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."