നിലവിലെ പ്രസിഡന്റിനോട് തുടരാന്‍ പാര്‍ട്ടി നിര്‍ദേശം
പാറക്കടവ്: ചെക്യാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.കെ ജമീലയെ മാറ്റി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടിയായ തൊടുവയില്‍ മഹമൂദിനെ നിയമിക്കാനുള്ള പാര്‍ട്ടി തീരുമാനം വീണ്ടും മാറ്റി. നിലവിലെ പ്രസിഡന്റിനോടു തന്നെ തുടരാന്‍ നിര്‍ദേശം നല്‍കിയതായാണ് അറിവ്. മുസ്ലിം ലീഗിലെ മൂന്നു മെംബര്‍മാര്‍ക്കുവേണ്ടി അണികള്‍ പ്രസിഡന്റ് പദവിക്ക് വടംവലി നടത്തിയതിനെ തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് പുതുമുഖമായ സി.കെ ജമീലയെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു. ആറു മാസത്തേക്കായിരുന്നു ഈ നിയമനം. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി നിലവിലെ പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനിക്കുകയും അവസാന തീരുമാനം മേല്‍കമ്മിറ്റിക്ക് കൈമാറുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് തൊടുവയില്‍ മഹമൂദിനെ പാര്‍ട്ടി നിയമിച്ചത്. രാജിക്കത്ത് പ്രസിഡന്റിനെ ഏല്‍പ്പിക്കാന്‍ സി.കെ ജമീല എത്തിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ലീവായതിനാല്‍ തിരിച്ചുപോരുകയായിരുന്നു. ഈ അവസരത്തിലാണ് നിലവിലെ പ്രസിഡന്റിനോട് തന്നെ പദവിയില്‍ റമദാന് കഴിയുന്നതുവരെ തുടരാന്‍ പാര്‍ട്ടി നേതൃത്വം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."