HOME
DETAILS

പി.ഡബ്ല്യു.ഡി ഓഫിസിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം; ദേശീയപാതയുടെ അഴുക്കുചാല്‍ നിര്‍മാണം നിര്‍ത്തിവച്ചു

  
backup
January 26 2019 | 06:01 AM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8d%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b4%e0%b4%bf

മണ്ണാര്‍ക്കാട്: ദേശീയപാത വികസനം അതിര്‍ത്തി രേഖയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒഴിവാക്കിയതില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രക്ഷോഭമുയരുന്നു. കോടതിപ്പടിയിലെ പൊതുമരാമത്ത് ഓഫീസിന് സമീപം റവന്യൂ വകുപ്പ് രേഖപ്പെടുത്തിയ ദേശീയപാത അതിര്‍ത്തിയാണ് വിവാദമാകുന്നത് നാട്ടുകല്‍ മുതല്‍ താണാവ് വരെയുള്ള ദേശീയ പാത പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ റവന്യു വകുപ്പിന്റെ അളവുകളാണ് മാനദണ്ഡമായിട്ടുള്ളത് എന്നാല്‍ കോടതിപ്പടിയില്‍ ഈ അളവ് പ്രകാരം പി. ഡബ്ല്യു.ഡി ഓഫീസ് സ്ഥിതി ചെയ്യുന്നത് ദേശീയ പാതയുടെ അതിര്‍ത്ഥിക്കുള്ളിലാണ് ഇതേ കോണില്‍ അളവ് തിട്ടപ്പെടുത്തി സമീപമുള്ള 3 കുടുംബങ്ങളെ ഒഴിപ്പിച്ചെന്നിരിക്കെ അഴുക്കുചാല്‍ നിര്‍മ്മിക്കുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനമായ പൊതുമരാമത്ത് വകുപ്പിന്റെ കാര്യലയത്തിനായി വിട്ടു വീഴ്ച നടത്തിയതാണ് ജനരോഷത്തിന് കാരണമായത് പി.ഡബ്ല്യു.ഡി ഓഫീസിന് ചുറ്റുമായി നിര്‍മ്മിച്ച മതിലിനിപ്പുറമായാണ് അഴുക്കുചാലെടുത്തത്.ആദ്യഘട്ടത്തില്‍ യഥാര്‍ത്ഥ അളവിലൂടെ അഴുക്കുചാല്‍ നിര്‍മ്മാണമാരംഭിച്ചു ശേഷം ദിശമാറ്റി പിഡബ്യുഡി ഓഫീസ് ഒഴിവാക്കിയാണ് അഴുക്കുചാല്‍ നിര്‍മ്മാണം തുടര്‍ന്നത് ഇതാണ് ജനരോഷത്തിന് കാരണമായത് കോടതിപ്പടിയിലുള്ള വളവ് നിവരുംവിധം ഓഫീസിന്റെ ചുറ്റുമതില്‍ പൊളിച്ച് ചാല്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം തുടര്‍ന്ന് ഈ ഭാഗത്തെ പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago