സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റ സംഭവം; വ്യക്തി വൈരാഗ്യമെന്ന് നിഗമനം
പൊലിസിന്റെ കുറ്റപത്രത്തില്‍ ഇല്ലാതിരിന്നിട്ടും കോടതി മുഖേന തന്നെ പ്രതിയാക്കിയതിനു പിന്നില്‍ സുരേന്ദ്രനാണെന്ന് ശിവദാസന്‍ വിശ്വസിച്ചിരുന്നു. ഇതിലുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസും, സംഘപരിവാര്‍ നേതൃത്വവും പറയുന്നത്
വടക്കഞ്ചേരി: കണ്ണമ്പ്ര രണ്ട് ലോക്കല്‍ സെക്രട്ടറിയ്ക്ക് കോടതി വളപ്പില്‍ വെച്ച് വെട്ടേറ്റ സംഭവം വ്യക്തി വൈരാഗ്യമെന്ന് പ്രാഥമിക നിഗമനം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ലോക്കല്‍ സെക്രട്ടറിയ എം.കെ. സുരേന്ദ്രന് ആലത്തൂര്‍ കോടതി വളപ്പില്‍ വെട്ടേറ്റത്. സംഭവത്തില്‍ കണ്ണമ്പ്ര കുന്നക്കാട് വീട്ടില്‍ ശിവദാസന്‍ ആലത്തൂര്‍ പൊലിസില്‍ കത്തിയുമായി കീഴടങ്ങിയിരുന്നു.
മഹിളാ അസോസിയേഷന് നേതാവായ ഷീജയെ ആക്രമിച്ച കേസിലും, കണ്ണമ്പ്രയിലെ ഡി.വൈ.എഫ്.ഐ. നേതാവായ രതീഷിനെ വധിക്കാന്‍ ശ്രമിച്ച കേസിലും, ശിവദാസന്‍ പ്രതിയാണ്. ഡി.വൈ.എഫ്.ഐ. നേതാവിനെതിരെയുണ്ടായ ആക്രമണത്തില്‍ പൊലിസിന്റെ കുറ്റപത്രത്തില്‍ ഇല്ലാതിരിന്നിട്ടും കോടതി മുഖേന തന്നെ പ്രതിയാക്കിയതിനു പിന്നില്‍ സുരേന്ദ്രനാണെന്ന് ശിവദാസന്‍ വിശ്വസിച്ചിരുന്നു.
ഇതിലുള്ള വ്യക്തി വിരോധമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലിസും, സംഘപരിവാര്‍ നേതൃത്വവും പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ സുരേന്ദ്രന് അപകട നില തരണം ചെയ്തുവെങ്കിലും ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിയുന്നത്.
സംഘര്‍ഷമുണ്ടാകുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളില്‍ പൊലിസ് പെട്രോളിംങ് ഊര്‍ജ്ജിതമാക്കുകയും, ചില ഭാഗങ്ങളില്‍ ഔട്ട് പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."