ദേശീയപാത കുതിരാനില്‍ ഓടികൊണ്ടിരുന്ന കാര്‍ കത്തി
വടക്കഞ്ചേരി: ദേശീയപാത കുതിരാനില്‍ ഓടികൊണ്ടിരിക്കുന്ന കാര്‍ കത്തി, ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയപാതയില്‍ മൂന്ന് മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍ കുതിരാന്‍ ക്ഷേത്രത്തിന് സമീപമാണ് കാര്‍ കത്തിയത്.
എറണാകുളത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കാറാണ് കത്തിയത് .കാര്‍ യാത്രികരായ എറണാകുളം പാലാരിവട്ടം സഞ്ജയ്, ഭാര്യ സീന എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുതിരാന്‍ ക്ഷേത്രത്തിന് സമീപം കാര്‍ നിര്‍ത്തിയതിന് ശേഷം വാഹനമെടുത്ത ഉടന്‍ തന്നെ കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഉടന്‍ വാഹനം നിര്‍ത്തി ഇറങ്ങുമ്പോഴേക്കും തീ പടര്‍ന്നു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ്. തൃശൂരില്‍ നിന്നും ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു. ഹൈവേ പൊലിസും സ്ഥലതെത്തിയിരുന്നു.
അപകട സമയത്ത് മറ്റ് വാഹനങ്ങള്‍ സമീപത്ത് ഇല്ലാതിരുന്നതിനാല്‍ മറ്റ് ദുരന്തം ഉണ്ടായില്ല. അപകടത്തെ തുടര്‍ന്ന് രാവിലെ ഏഴര മുതല്‍ പത്തര വരെ മൂന്ന് മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."