അര്‍ബന്‍ ഫാന്റസിയില്‍ മലയാളി കൈയൊപ്പ്
മലയാള സാഹിത്യത്തില്‍, ഈയടുത്ത കാലങ്ങളില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ പരീക്ഷണ കൃതികളില്‍ ഒന്നായി 'എട്ടാമത്തെ വെളിപാട്' എന്ന അനൂപ് ശശികുമാറിന്റെ ഈ ചെറിയ നോവലിനെ അടയാളപ്പെടുത്താമെന്നു തോന്നുന്നു.
മലയാളത്തിലിന്നോളം രൂപപ്പെട്ടിട്ടുള്ളതും ഒരു വിഭാഗം വായനക്കാരെ മാത്രം തൃപ്തിപ്പെടുത്തുകയും ചെയ്തിട്ടുള്ള മാന്ത്രിക നോവലുകളുടെ, ത്രില്ലര്‍ നോവലുകളുടെ ഒക്കെ വായനാക്ഷമതയും പോപ്പുലാരിറ്റിയും സാഹിത്യ നിലവാരവുമൊക്കെ പല രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മറ്റ് ഭാഷകളില്‍ ഉണ്ടാകുന്ന ഇത്തരം ജനറുകള്‍ക്കുള്ള അംഗീകാരം മലയാള ഭാഷയില്‍ ഉണ്ടായിട്ടില്ല എന്നുള്ള അഭിപ്രായങ്ങളും നിലനില്‍ക്കുന്ന അന്തരീക്ഷത്തിലാണ്, അനൂപിന്റെ 'അര്‍ബന്‍ ഫാന്റസി' എന്ന വിഭാഗത്തില്‍ പെടുന്ന ഈ നോവല്‍ 2018 ലെ ഡി.സി സാഹിത്യ പുരസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ വായനക്കാര്‍ക്കായി എത്തിച്ചേരുന്നത്.
ചരിത്രവും മിത്തുമെല്ലാം കൂട്ടിച്ചേര്‍ത്ത് കൊച്ചി നഗരത്തില്‍ നടക്കുന്ന ഒരു കഥയായി പറഞ്ഞിരിക്കുന്നു. ഊറിയേല്‍ മാലാഖയുമായി ഉടമ്പടിയുണ്ടാക്കുന്ന കുമ്പാരി കുടുംബം. ആ പരമ്പരയിലെ ഇന്നത്തെ തലമുറയില്‍ പെട്ട ലൂയി. അയാള്‍ തന്നെയാണ് കഥാനായകന്‍. ലൂയി പറയുന്നതായിട്ടുള്ള വിവരണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
രമ്യ എന്ന യുവതിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ലൂയി നടത്തുന്ന അന്വേഷണങ്ങളാണ് കഥയുടെ കാതല്‍. അതുവഴി വെളിപ്പെടുന്ന, കൊച്ചിയുടെ മറ്റൊരു മുഖം, ഉദ്വേഗജനകമായും വിഭ്രമജനകമായും വായനക്കാരനെ അതിശയിപ്പിക്കുന്നുണ്ട് ആള്‍നരികളും നടക്കുംചാവുകളും. അതും പോര്‍ത്തുഗീസില്‍ നിന്ന് വന്നെത്തിയതെന്ന് ചരിത്രത്തെ കൂട്ടുപിടിച്ച് പറയുന്നു.
ഇതു കൂടാതെ മറ്റൊരു കൂട്ടരെയും കാണാം, ചോര ചെന്നായ്. ആള്‍ നരിക്കൂട്ടത്തിലെ സ്റ്റെഫാന്‍, വ്യാളികളിലെ ഡ്രാഗണ്‍ എന്നിവരെല്ലാം കഥയുടെ മുന്നോട്ടുള്ള ഗതിയില്‍ പ്രധാനപ്പെട്ട വേഷങ്ങളുമായെത്തുന്നു.
കുപ്പിയില്‍ സൂക്ഷിച്ചിരുന്ന വുള്‍ഫ്രിക്കിന്റെ രക്തം നഷ്ടപ്പെടുന്നു, ഡ്രാഗണിന്റെ മകളെ കാണാതാകുന്നു തുടങ്ങിയ സംഭവ പരമ്പരകളെ ബന്ധപ്പെടുത്തിക്കൊണ്ടാണ് ഗബ്രിയേല്‍, എന്ന യഥാര്‍ഥ വില്ലന്‍ രംഗപ്രവേശം ചെയ്യുന്നത്.
ലൂയിയുടെ സ്‌നേഹഭാജനമായ മിഷേലിന്റെ മരണമുള്‍പ്പെടെയുള്ള അനിഷ്ട പരമ്പരകള്‍ക്ക് മറുപടിയെന്നോളം ഗബ്രിയേലിന്റെ വരവ് കഥയെ മറ്റൊരു ആകാംക്ഷാഭരിതമായ അവസാനത്തിലേക്കു നയിക്കുന്നു.
ആരാണ് ഗബ്രിയേല്‍? എന്തിനാണ് അയാള്‍ വന്നെത്തിയിരിക്കുന്നത്? നോവലില്‍ അത്രത്തോളം വരെ നടന്ന സംഭവങ്ങളും ചരിത്രത്തിന്റെ ഇടപെടലുകളും എന്തിനായിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള അവസാനം തുടങ്ങിയവ, നോവലിസ്റ്റ് ഉള്ളടക്കത്തില്‍ കാണിച്ചിട്ടുള്ള കൈയ്യടക്കത്തെ കാണിച്ച് തരുന്നുണ്ട്.
കുറേയേറെ കഥാപാത്രങ്ങള്‍ വരുന്നുണ്ടെങ്കിലും വലിച്ച് നീട്ടാതെ, അവരെയെല്ലാം കൃത്യമായ ഇടങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുന്നത്, എല്ലാ കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചരടായി ചരിത്രവും മിത്തുമെല്ലാം സന്നിവേശിപ്പിച്ചിരിക്കുന്നത്, ഒരു ഫാന്റസി നോവലിനെ, അതിന്റെ സാധ്യതകള്‍ ദുരുപയോഗിച്ച് ബോറാക്കാതെ, കൃത്യമായ രീതിയില്‍ മാജിക്കല്‍ റിയലിസം പോലുള്ള സങ്കേതങ്ങള്‍ പ്രയോഗിച്ചിരിക്കുന്നത് എല്ലാം, നോവലിനെ പരായണ ക്ഷമതയുള്ള ഒരു കൃതിയായി നിലനിര്‍ത്തിയിരിക്കുന്നു.
ഇത്തരം നോവലുകളില്‍ യുക്തിയും ജീവിത വീക്ഷണവുമല്ല, വായനക്കാരനെ ത്രസിപ്പിക്കാനും അത്ഭുതപരതന്ത്രനാകാനുമുള്ള ഘടകങ്ങള്‍ക്കാണ് ആണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞിട്ടുള്ള നോവലിസ്റ്റ്, അത്തരം പരിശ്രമങ്ങള്‍ നടത്തിയിരിക്കുന്നത് ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയാണ്.
നോവലിന്റെ അവസാന ഭാഗങ്ങളിലേക്ക് വായനക്കാരനെ വലിച്ചടിപ്പിക്കുന്ന ഉദ്വേഗഭരിതമായ അന്തരീക്ഷം, നോവലിനെ സമാഹരിക്കുന്നിടത്ത് ആഴംകുറഞ്ഞ രീതിയിലേ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നാണ് വായനയില്‍ തോന്നിയത്.
കോട്ടയം സ്വദേശിയായ അനൂപ്, മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങിനു ശേഷം ഇപ്പോള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണവും അധ്യാപനവും നടത്തുന്നു. ഗവേണസംബന്ധമായി ഇരുപത്തിയഞ്ചോളം ലേഖനങ്ങള്‍ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫാന്റസി, ക്രൈം പുസ്തകങ്ങള്‍ വരാതിരിക്കുന്നത് മലയാളത്തിലെ എലീറ്റിസ്റ്റ് മനോഭാവം കാരണം
ഒരു ഫസ്റ്റ് പേഴ്‌സണ്‍ നരേഷനിലൂടെ ഒരു ഫാന്റസി പറയുക. മലയാളത്തിലെ വലിയ പരീക്ഷണമായി അതിനെ വിലയിരുത്തുന്നു എന്ന് പറഞ്ഞാല്‍? അതിഭാവുകത്വം കൊണ്ട്, പലപ്പോഴും വായനയെ മടുപ്പിക്കാനും ഇത്തരം കൃതികള്‍ക്ക് പറ്റുമെന്നത് തള്ളിക്കളയാനാകില്ല. പക്ഷേ, കഥാനായകന്റെ വോയ്‌സ്ഓവര്‍ പോലെ പറയുന്ന ഈ ഒരു രീതി അവലംബിച്ചത് നോവലിനെ വായനാക്ഷമതയുള്ള കൃതിയായി നിലനിര്‍ത്തിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്?
നോവല്‍ എഴുതുമ്പോള്‍ പരീക്ഷണം എന്ന രീതിയില്‍ കണ്ടിട്ടില്ല. അര്‍ബന്‍ ളമിെേമ്യ ഴലിൃല ല്‍ വായിച്ച ഭൂരിഭാഗം കഥകളും ഫസ്റ്റ് പേഴ്‌സണ്‍ നരേറ്റീവ് ആയിരുന്നു. അതുകൊണ്ടു തന്നെ ആ രീതിയിലുള്ള കഥ പറച്ചില്‍ എളുപ്പം വഴങ്ങി എന്നാണ് ഞാന്‍ കരുതുന്നത്.
നായകന്റെ കണ്ണിലൂടെ പറയുമ്പോള്‍ അയാള്‍ നേരിട്ടു കാണാത്ത കാര്യങ്ങള്‍ വളരെ സൂക്ഷിച്ചേ പറയാനാകൂ. കണ്ട കാര്യങ്ങള്‍ വളരെ വ്യക്തമായി പറയാനും പറ്റും. ഇത് ഒരു സാധ്യതയും പരിമിതിയുമാണ്. ഈ രീതിയില്‍ കഥ പറഞ്ഞത് വായനക്കാരെ ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. അതായിരിക്കാം വായനാക്ഷമതക്ക് കാരണമെന്ന് കരുതുന്നു.
ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ച് വായിക്കുന്ന പുസ്തകങ്ങളുടെ ജനര്‍ വലിയ പ്രാധാന്യമുള്ളതാണ്. പോസ്റ്റ് മോഡേണ്‍ ലിറ്ററേച്ചര്‍ എന്ന് വിശേഷിപ്പിക്കാവുന്ന കാലഘട്ടത്തില്‍, മലയാള എഴുത്തുകാര്‍, റിയാലിറ്റിയോട് ചേര്‍ന്നുനില്‍ക്കുന്ന ഫിക്ഷനുകളില്‍ ശ്രദ്ധാലുക്കളായി എന്നു വേണം കരുതാന്‍. ചലം ഞലമഹശാെ എന്നൊക്കെ പറയാവുന്ന വിധത്തില്‍, രാഷ്ട്രം, അധികാരം, ചരിത്രം, സ്ത്രീ, ദലിത്, ട്രാന്‍സ്‌ജെന്‍ഡര്‍ തുടങ്ങിയ വിഷയങ്ങള്‍, എഴുത്തില്‍ പ്രമുഖ സ്ഥാനം നേടി. അത് ജനപ്രീതിയാര്‍ന്ന ഒരു രീതിയായതോടെ, അത്തരം കൃതികള്‍ കൂടുതലായും സൃഷ്ടിക്കപ്പെട്ടു. എന്നാല്‍, ഏറ്റവും പുതിയ തലമുറയിലെ എഴുത്തുകാര്‍, ഫാന്റസിയും ക്രൈം ത്രില്ലറും മാജിക്കല്‍ റിയലിസവുമൊക്കെ പരീക്ഷിക്കാന്‍ ധൈര്യം കാണിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍, അത് വായനക്കാര്‍ സ്വീകരിക്കുന്ന രീതി, അത്തരം കൃതികളുടെ വിപണ സാധ്യത എന്നിവയൊക്കെ, ഒരു 'അര്‍ബന്‍ ഫാന്റസി' യുടെ രചയിതാവ് എന്ന നിലയില്‍ എങ്ങനെ വിലയിരുത്തുന്നു?
മലയാളസാഹിത്യം തുടര്‍ന്നുവന്ന ഒരു എലീറ്റിസ്റ്റ് മനോഭാവം കാരണമാണ് ഫാന്റസി, ക്രൈം മുതലായ വിഭാഗങ്ങളില്‍ ീെ രമഹഹലറ പ്രമുഖ പ്രസാധകരില്‍ നിന്നു കൂടുതല്‍ പുസ്തകങ്ങള്‍ വരാത്തത്. അതൊരിക്കലും എഴുത്തുകാരുടെ പ്രശ്‌നമല്ല. ഉത്തരാധുനികതയുടെ കാലത്ത് ഈ വേര്‍തിരിവുകളൊന്നും നിലനില്‍ക്കില്ല എന്നാണ് വയ്പ്പ് എങ്കില്‍കൂടി മലയാളത്തില്‍ അത് ശക്തമായിരുന്നു (ആണ്). പക്ഷേ ഈ സമയത്തൊക്കെ മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ പള്‍പ് നോവലുകള്‍ ഒത്തിരി വിറ്റഴിക്കുന്നുണ്ടായിരുന്നു. ഒരു സാധാരണ വായനക്കാരന്‍ ഏറ്റവുമാദ്യം തെരഞ്ഞെടുക്കുന്നത് ക്രൈമും ഹൊററും ഫാന്റസിയുമൊക്കെയാകണം. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റും സജീവമായതോടെ പ്രിന്റിന്റെ ഇടനിലയുടെ ആവശ്യമില്ലാതെ ഒരു കൂട്ടം എഴുത്തുകാര്‍ ഉയര്‍ന്നുവരികയും അവര്‍ക്ക് വായനക്കാരുണ്ടാവുകയും (ഉദാ: അഖില്‍ പി. ധര്‍മജന്റെ ഓജോ ബോര്‍ഡ്) ചെയ്തു. പിന്നീട് ലാജോ ജോസ് എഴുതിയ കോഫീഹൗസ് മറ്റൊരു ഴമാല രവമിഴലൃ ആയി. പി.എഫ് മാത്യൂസിനേയും ഇന്ദുഗോപനേയും പോലുള്ളവര്‍ തുടങ്ങിവച്ച ശ്രമങ്ങളുടെ ഫലം കിട്ടിയത് ഇപ്പോഴാണെന്ന് പറയാം. വരുന്ന നാളുകളില്‍ ഈ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള്‍ ഇനിയും വരുമെന്ന് തീര്‍ച്ചയാണ്. താല്‍പര്യമുള്ള എഴുത്തുകാര്‍ ഒത്തിരിയുണ്ട്. പിന്നെയുള്ളത് പ്രസാധകര്‍. അടിസ്ഥാനപരമായി പുസ്തകപ്രസിദ്ധീകരണം മുതലാളിത്ത വ്യവസ്ഥിതിയില്‍ നടത്തപ്പെടുന്ന കച്ചവടമാണ്. ലാഭം കിട്ടാവുന്നിടത്ത് മുതലാളിത്തം ഇടപെടും. അധികമാരും കൈവച്ചിട്ടില്ലാത്തതുകൊണ്ട് അമിതലാഭം പ്രതീക്ഷിച്ചുള്ള നീക്കങ്ങളും വരും നാളുകളില്‍ കാണാമെന്ന് കരുതുന്നു.
അവാര്‍ഡുകളും ജേതാക്കളുടെ രാഷ്ട്രീയവുമെല്ലാം മുഖ്യധാരാ ചര്‍ച്ചയില്‍ വന്നുപോയ വര്‍ഷമായിരുന്നു 2019. അക്കിത്തവും പീറ്റര്‍ ഹാന്‍ഡ്‌കെയും ചര്‍ച്ച ചെയ്യപ്പെട്ടു.
നൊബേല്‍ സമ്മാനം കിട്ടിയതിന് ശേഷം താന്‍ കൂടുതല്‍ ശ്രദ്ധാലുവായി എന്ന് മുന്‍ നൊബേല്‍ ജേതാവായ ഇഷിഗുരോ ഒരു അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍, ഏതൊക്കെ അവാര്‍ഡുകള്‍ സ്വീകരിക്കണമെന്നതും ഒരു വിഷയമാണ് എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്, ഓരോ അവാര്‍ഡുകള്‍ക്കും, അതിന്റെതായ ലക്ഷ്യങ്ങളും അജന്‍ഡകളും ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ്. അവാര്‍ഡുകളും എഴുത്തുകാരും തമ്മിലുള്ള ബന്ധത്തെ എങ്ങനെ നോക്കിക്കാണുന്നു?
അവാര്‍ഡുകള്‍ പലതിനും കൃത്യമായ അജണ്ട ഉണ്ട് എന്നത് ഉറപ്പാണ്. അവ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തിനെ തള്ളണോ കൊള്ളണോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യമെന്ന് കരുതുന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ല. ഒരാളുടെ സാഹിത്യശേഷിയും അയാള്‍ക്ക് കിട്ടുന്ന അവാര്‍ഡും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാകണമെന്ന് ഞാന്‍ കരുതുന്നില്ല. ഉദാഹരണങ്ങള്‍ പലതും നമുക്ക് ചുറ്റും നോക്കിയാല്‍ കാണാന്‍ കഴിയും.
ഒരു പുസ്തകം വല്ല വിധേനയും എഴുതി ഒപ്പിച്ച് പ്രസിദ്ധീകരിക്കുകയും, 'എഴുത്തുകാരന്‍' എന്ന ലേബല്‍ ഉണ്ടാക്കി എടുക്കുകയും ചെയ്യുക മാത്രമാണ് ചിലരുടെ ലക്ഷ്യമെന്ന് ശരിവയ്ക്കുന്ന രീതിയില്‍ ഒത്തിരി സംഭവങ്ങളെക്കുറിച്ച് പലരും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. വായനക്കാരില്‍ സമ്മര്‍ദ്ദമോ സ്വാധീനമോ ഉപയോഗിച്ച് പുസ്തകങ്ങളെക്കുറിച്ച് ഒരു ഇമേജ് ഉണ്ടാക്കി എടുക്കാന്‍ ശ്രമിക്കുന്നു എന്ന രീതിയിലുള്ള ചര്‍ച്ചകളും കാണാറുണ്ട്.
ഭാഷയോടോ സാഹിത്യത്തോടോ ഉള്ള അഭിനിവേശമല്ല, മറിച്ച് ഒരു പേര് 'എഴുത്തുകാരന്‍ി' എന്നതൊപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍, യഥാര്‍ഥ വായനക്കാരെ കുഴപ്പിക്കുന്നുണ്ട് എന്ന് പറഞ്ഞാല്‍ ശരിയുണ്ടോ?
പേരൊപ്പിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ വളരെക്കാലമായി നിലവിലുണ്ട്. സോഷ്യല്‍ മീഡിയ വന്നപ്പോള്‍ ഒന്നുകൂടി വ്യക്തമായി മനസിലാക്കാന്‍ പറ്റി എന്നു മാത്രം. നിങ്ങളുണ്ടാക്കിയ സ്വാധീനമോ സമ്മര്‍ദ്ദമോ സല്‍പ്പേരോ വച്ച് പരമാവധി ഒരു പുസ്തകം ആളുകളെക്കൊണ്ട് വായിപ്പിക്കാന്‍ പറ്റിയേക്കും. രണ്ടാമത്തേ പുസ്തകം തൊട്ട് (അങ്ങനെയൊന്ന് ഉണ്ടായാല്‍) നിങ്ങളുടെ കഴിവു മാത്രമാകും അളവുകോല്‍. വായനക്കാരുടെ കാര്യത്തിലും ഇതുതന്നെ പറയാം. പരമാവധി ഒരു തവണ കുഴപ്പിക്കാന്‍ പറ്റിയേക്കും. അതില്‍ കൂടുതലായി ഒന്നും നടക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്.
പുതിയ എഴുത്തുകള്‍?
ഗോഥം എന്ന നോവല്‍ പൂര്‍ത്തിയായി. ലോഗോസ് ബുക്‌സ് വഴി ഉടന്‍ പുറത്തിറങ്ങും. ഒരു ഇംഗ്ലീഷ് നോവല്‍ എഴുതിത്തീര്‍ന്ന് എഡിറ്റിങ് നടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."