സമസ്ത ജില്ലാ സമ്മേളനം: സയ്യിദ് കെ.പി.സി തങ്ങള്‍ നയിക്കുന്ന ജില്ലാ സന്ദേശയാത്ര ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍
പട്ടാമ്പി: സത്യം സഹനം സമാധാനം എന്ന പ്രമേയത്തില്‍ ഫെബ്രുവരി ഏഴ് മുതല്‍ പത്ത് വരെ വല്ലപ്പുഴയില്‍ നടക്കുന്ന സമസ്ത പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ഥം സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ നയിക്കുന്ന ജില്ലാ സന്ദേശ യാത്ര ഫെബ്രുവരി നാല്, അഞ്ച് തിയതികളില്‍ നടക്കും.
സയ്യിദ് കെ.പി.സി തങ്ങള്‍ (ക്യാപ്റ്റന്‍), സയ്യിദ് പി.കെ ഇമ്പിച്ചി കോയ തങ്ങള്‍ പഴയ ലക്കിടി, ഇ. അലവി ഫൈസി കളപ്പറമ്പ് (വൈ. ക്യാപ്റ്റന്‍മാര്‍), സി. മുഹമ്മദലി ഫൈസി (ഡയരക്ടര്‍), ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ (അസി. ഡയരക്ടര്‍ ), അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി (കോഡിനേറ്റര്‍), ഹബീബ് ഫൈസി കോട്ടോപ്പാടം, മുഹമ്മദലിെ ഫെസി മോളൂര്‍, ഖാജ ദാരിമി തൂത (അസി: കോഡിനേറ്റര്‍), ജാഥ അംഗങ്ങള്‍ വീരാന്‍ ഹാജി പെട്ടച്ചിറ, വി.എ.സി കുട്ടി ഹാജി, സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍, സാദാലിയാഖത്തലി ഹാജി, സുലൈമാന്‍ ദാരിമി, ടി.പി അബൂബക്കര്‍ മുസ്്‌ലിയാര്‍, സയ്യിദ് ശിഹാബ് തങ്ങള്‍ ആലൂര്‍, സയ്യിദ് ഹസ്സന്‍ തങ്ങള്‍ കൊപ്പം, സയ്യിദ് ഉമറുല്‍ ഫാറുഖ് തങ്ങള്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, അന്‍വര്‍ സ്വാദിഖ് ഫൈസി, അബ്ബാസ് മളാഹിരി, കബീര്‍ അന്‍വരി ആലത്തുര്‍, ബശീര്‍ മാസ്റ്റര്‍ മേല്‍മുറി, യുസഫ് പത്തിരിപ്പാല, കബീര്‍ അന്‍വരി നാട്ടുകല്‍, ശമീര്‍ ഫൈസി, ആരിഫ് ഫൈസി ശങ്കരമംഗലം, അസ്‌കര്‍ മാസ്റ്റര്‍ കരിമ്പ, കുഞ്ഞിമുഹമ്മദ് ഫൈസി, സലാം ഫൈസി നേതൃത്വം നല്‍കും. ഫെബ്രുവരി നാലിന് (തിങ്കള്‍) രാവിലെ ഒന്‍പത് മണിക്ക് ആനക്കര മഖാം സിയാറത്തിന് ശേഷം കുമ്പിടിയില്‍ ഉദ്ഘാടന സമ്മേളനം നടക്കും.
തുടര്‍ന്ന് കുമരനല്ലൂര്‍, കൂറ്റനാട്, പട്ടാമ്പി, മുതുതല, തിരുവേഗപ്പുറ, കൊപ്പം, നെല്ലായ, ചെര്‍പ്പുളശ്ശേരി, കോതകുര്‍ശ്ശി, ഒറ്റപ്പാലം, പത്തിരിപ്പാല എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് ഏഴ് മണിക്ക് പാലക്കാട് സമാപിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് പുതുനഗരത്ത്‌നിന്ന് തുടങ്ങി നെന്മാറ, വടക്കാഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം, കരിമ്പ, ചിറക്കല്‍പടി, തെങ്കര, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര എന്നിവിടങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി തോട്ടരയില്‍ സമാപന സമ്മേളനത്തോടെ സമാപിക്കും.
വിവിധ സ്വീകരണ സമ്മേളനങ്ങളില്‍ സൈനുദ്ധീന്‍ ഫൈസി കാഞ്ഞിരപ്പുഴ, ഇബ്രാഹീം ഫൈസി പരുതൂര്‍, ശാഫി ഫൈസി കോല്‍പ്പാടം, റഹീം ഫൈസി അക്കിപ്പാടം, വഹാബ് ഫൈസി വല്ലപ്പുഴ, ഹംസ അന്‍വരി മോളൂര്‍, സഈദ് ഹുദവി, ജസീല്‍ കമാലി ഫൈസി, അബ്ദുറഹ്മാന്‍ മരുതൂര്‍, അലിയാര്‍ ഫൈസി, അന്‍വര്‍ കമാലി, റഷീദ് കമാലി ഫൈസി, ശമ്മാസ് ദാരിമി ഒറ്റപ്പാലം, മുനാഫര്‍ ഒറ്റപ്പാലം പ്രസംഗിക്കും.
യോഗത്തിന്‍ സി.കെ.എം സ്വാദിഖ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് കെ.പി.സി തങ്ങള്‍ ഉദ്ഘാടനവും നെല്ലായ കുഞ്ഞി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാഥനയും നടത്തി. ടി.കെ മുഹമ്മദ് കുട്ടി ഫൈസി, അലവി ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മുഹമ്മദലി ഫൈസി കേട്ടോപ്പാടം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."