HOME
DETAILS

ഒരു അമൂല്യ കലാശേഖരം വില്‍പ്പനയ്ക്ക്

  
backup
March 01 2020 | 03:03 AM

art-sunday-821116-2

 

 

ഒരാള്‍ തന്റെ ജന്മം കൊണ്ട് നേടിയെടുക്കുന്ന വിലമതിക്കാനാവാത്ത ഈടുവയ്പ്പുകള്‍, അത് ധനമായാലും, സല്‍ക്കീര്‍ത്തിയായാലും, സാംസ്‌കാരിക നിധിയായാലും അയാളുടെ കാലശേഷം അത് അതേപടി നിലനില്‍ക്കണമെന്നില്ല. അതുണ്ടാക്കിയെടുക്കാന്‍ അയാളനുഭവിച്ച ത്യാഗങ്ങളും ദുരിതങ്ങളും അനന്തരഗാമികള്‍ തിരിച്ചറിയണമെന്നുമില്ല. പലതും ത്യജിച്ച് അയാള്‍ ലക്ഷ്യത്തിലെത്തുന്നത് അയാളുടെ ജീവിതസാക്ഷാത്ക്കാരത്തിന് വേണ്ടിയാണ്. അത് ആ അര്‍ഥത്തില്‍ മനസിലാക്കാന്‍ പിന്‍തലമുറകള്‍ക്ക് പലപ്പോഴും സധിക്കാറില്ല. അവിടെ ഇല്ലാതാവുന്നത് പരേതന്റെ സ്വപ്നം തന്നെയാണ്.

ഇക്കഴിഞ്ഞ ഡിസംബര്‍ ആറാം തിയ്യതി വെളളിയാഴ്ച തന്റെ എണ്‍പത്തിയഞ്ചാമത്തെ വയസില്‍ അന്തരിച്ച ലണ്ടന്‍ വാള്‍സ്ട്രീറ്റിലെ വലിയ കലാശേഖരണത്തിനുടമയും പണമിടപാടുകാരനുമായ ഡൊണാള്‍ഡ് ബി. മരോണിന്റെ വിപുലമായ കലാശേഖരം വില്‍ക്കാന്‍ അദ്ദേത്തിന്റെ ഭാര്യ കാതറിന്‍ തീരുമാനിക്കുമ്പോള്‍, അരനൂറ്റാണ്ട് ഒരുമിച്ചു ജീവിച്ച പ്രിയതമന്റെ വിലമതിക്കാനാവാത്ത സ്വപ്നങ്ങള്‍ തല്ലിക്കൊഴിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലയെന്നത് കലാസ്‌നേഹികളെ ദുഃഖിപ്പിക്കുന്നു.


എണ്‍പത്തിയഞ്ച് വയസായെങ്കിലും വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും അലട്ടിയിരുന്നില്ലാത്ത മാരോണിന്റെ മരണം ചിത്രകാരന്മാരെ സംബന്ധിച്ചെങ്കിലും വലിയ നഷ്ടമാണ്. തന്റെ ചിരകാല സുഹൃത്തിന്റെ വസതിയില്‍ വച്ചു നടന്ന ഒരു കോക്ക്‌ടെയില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനെത്തി കാറില്‍ നിന്ന് പുറത്തിറങ്ങി നടക്കവെ കുഴഞ്ഞുവീണ് തല്‍ക്ഷണം മരിച്ച മാരോണിന്റെ മരണം ഹൃദയസ്തംഭനം മൂലമാണെന്ന് സ്ഥിരീകരിച്ചു. ഭര്‍ത്താവിന്റെ മരണശേഷം അവ സൂക്ഷിക്കാന്‍ പ്രയാസമാണെന്ന് കരുതുന്ന കാതറിനാണ് കലാശേഖരം വിറ്റഴിക്കാന്‍ തീരുമാനിച്ചത്. ന്യൂയോര്‍ക്കിലുളള അക്വാവെല്ല, ഗോഗേഷ്യന്‍, പെയ്‌സ് എന്നീ മൂന്നു കലാവിപണനകേന്ദ്രങ്ങള്‍ക്കാണ് വില്‍പ്പനയുടെ ചുമതല. ന്യൂയോര്‍ക്ക് ആസ്ഥാനമായുളള ഈ മൂന്ന് സ്ഥാപനങ്ങളും ചരിത്രത്തിലാദ്യമായി അന്യോന്യം സഹകരണത്തിലേര്‍പ്പെടുന്നതിനും ഈ വില്‍പ്പന കാരണമായിത്തീര്‍ന്നിരിക്കുകയാണ്. തന്റെ കൗമാരകാലം മുതല്‍ ന്യൂയോര്‍ക്കിലെ കലാകേന്ദ്രങ്ങളില്‍ നിത്യ സന്ദര്‍ശകനായിരുന്ന ഡൊണാള്‍ഡ് അക്കാലം മുതല്‍ തന്നെ ചിത്രങ്ങള്‍ വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു. പണമിടപാടുകാരനാണെങ്കിലും വലിയ കലാപ്രേമിയും മനുഷ്യസ്‌നേഹിയുമായിരുന്നു മരണംവരെ അദ്ദേഹം. സമകാലികരുള്‍പ്പെടെ ലോകത്തെ മഹാരഥന്മാരായ കലാകാരന്മാരുടെ മുന്നൂറ് ചിത്രങ്ങളാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുളളത്. ഇവയ്‌ക്കെല്ലാം കൂടി ഏറ്റവും കുറഞ്ഞത് നാനൂറ്റി അന്‍പത് മില്യണ്‍ ഡോളര്‍ വില വരുമെന്ന് കണക്കാക്കിയിരിക്കുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍ ന്യൂയോര്‍ക്കിലെ തിഫെഫ് ഗാലറിയിലുടെ സ്പ്രിങ് പ്രദര്‍ശനത്തിലും ഫ്രീസ് ന്യൂയോര്‍ക്ക് പ്രദര്‍ശനത്തിലും നഗരത്തില്‍ വര്‍ഷംതോറും നടക്കാറുളള സ്പ്രിങ് പ്രദര്‍ശനത്തിലുമായി ഇവ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


ന്യൂയോര്‍ക്കിലെ കലാപ്രേമികളില്‍ ഏറെക്കാലമായി സ്വാധീനം ചെലുത്തി ആഴത്തില്‍ വേരുകളുള്ള ഗാലറികളാണ് അക്വാവെല്ലയും ഗൊഗേഷ്യനും പെയ്‌സും. അവ മൂന്നിന്റെയും സംഗമം ന്യൂയോര്‍ക്കിലെ കലാമേഖലയെ ഇനിയുളള കാലം ഊര്‍ജസ്വലമാക്കുമെന്നാണ് കലാപ്രേമികളുടെ വിലയിരുത്തല്‍. കലാതാല്‍പര്യമുള്ള ആളുകള്‍ക്ക് ചിത്രങ്ങള്‍ വാങ്ങാനും പിന്നീട് അവ മറിച്ച് വില്‍ക്കാനുമെല്ലാം ഈ ഗാലറി സംഗമം വേദിയാവുമെന്നും കലാപരിരക്ഷകരും കരുതുന്നുണ്ട്. തങ്ങളുടെ ഈ കൈകോര്‍ക്കലിലൂടെ പുരോഗമിയും ആരാധ്യനുമായ ഡോണാള്‍ഡിന്റെ ആറു പതിറ്റാണ്ട് നീണ്ട കലാപോഷണ ത്വരയെ ആദരിക്കാനുളള ഒരവസരമാണ് കൈവന്നിരിക്കുന്നത്. അത് തങ്ങള്‍ ഫലപ്രദമായി നിറവേറ്റുമെന്ന് പെയ്‌സ് ഗാലറിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ മാര്‍ക് ഗ്ലിംഷര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ജനുവരി മാസത്തില്‍ ഡൊണാള്‍ഡിന്റെ അനന്തരാവകാശികള്‍ പ്രധാന കലാലേല സ്ഥാപനങ്ങളോട് ഈ കലാശേഖരണം വില്‍ക്കുന്നതിന് സന്നദ്ധത അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. സോത്ബി, ക്രിസ്റ്റീസ്, ഫിലിപ്പ് തുടങ്ങിയ ലോകപ്രശസ്ത കലാലേല കേന്ദ്രങ്ങളെല്ലാം ആ കലാശേഖരണത്തിന് മുന്നൂറ് മില്യണ്‍ ഡോളര്‍ മതിപ്പ് വിലയായി കണക്കാക്കിയിരുന്നു. അവസാനം ഡൊണാള്‍ഡിന്റെ സഹധര്‍മ്മിണി കാത്തി ശേഖരം വില്‍ക്കുന്നതിന് അക്വാവെല്ല, ഗൊഗേഷ്യന്‍, പെയ്‌സ് ഗാലറികളെ തെരഞ്ഞെടുക്കുകയായിരുന്നു. കലാലേല സ്ഥാപങ്ങളെപ്പോലെ അവരും കലാശേഖരത്തിന് ഏറ്റവും മികച്ച വില ഈടാക്കിത്തരാമെന്നും അതിന് കഴിഞ്ഞില്ലെങ്കില്‍ ശേഖരം മുഴുവനായി അവര്‍ വിലയ്‌ക്കെടുക്കാമെന്നും സമ്മതിച്ചിരിക്കുകയാണ്.

ശേഖരത്തിലെ എക്കാലത്തേയും മികച്ച രചനകളായി വിലയിരുത്തപ്പെടുന്നത് പാബ്ലോ പീകാസോയുടെ പ്രസിദ്ധങ്ങളായ രണ്ട് രചനകള്‍ തന്നെയാണ്. 1937ല്‍ അദ്ദേഹം രചിച്ച മേരി തെരേസ വാള്‍ട്ടറും 1962ല്‍ രചിച്ച ജാക്വലിനും. 1957ല്‍ വരച്ച മാര്‍ക് റോത്‌കോയുടെ നമ്പര്‍ 22, 2011ലെ റ്റോംബല്‍യുടെ രചനയായ കാമിനൊ റിയല്‍, കൂടാതെ വില്ലെം ദെ കൂനിങ്, ഗര്‍ഹാദ് റിച്റ്റര്‍ എന്നിവരുടെ പ്രശസ്തങ്ങളായ രചനകളും നല്ല വില കിട്ടുമെന്ന് കരുതുന്നവയാണ്. ബ്രിസ് മാര്‍ഡന്റെ കേളികേട്ട കോംപല്‍മെന്‍സ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ക്കും വന്‍വിലയാണ് പ്രതീക്ഷിക്കുന്നത്.


1960കളിലാണ് ഡൊണാള്‍ഡ് മരോണ്‍ ഹഡ്‌സണ്‍ റിവര്‍ സ്‌കൂള്‍ ചിത്രങ്ങള്‍ സ്വന്തം കലാശേഖരത്തിലേക്ക് ഉള്‍പ്പെടുത്താന്‍ തുടങ്ങുന്നത്. വളരെ താമസിയാതെ ആധുനികതയുടെ വക്താക്കളായ പോള്‍ ക്ലീ, റോബര്‍ട്ട് റോഷന്‍ ബര്‍ഗ്, ജാസ്പര്‍ ജോണ്‍സ്, എലിസബത്ത് മുറേ, എഡ്വാര്‍ഡ് റൂഷ, ആണ്ടി വാറേള്‍ തുടങ്ങിയവരുടെ രചനകളില്‍ ആകൃഷ്ടനാവുന്നത്. യു.ബി.എസ് ആര്‍ട്ട് കലക്ഷന്‍ എന്നപേരില്‍ അദ്ദേഹത്തിന്റെ കലാശേഖരം വളരെപ്പെട്ടെന്ന് പ്രശസ്തമായി. രണ്ടായിരത്തില്‍ സ്വിസ് ബാങ്ക് അദ്ദേഹത്തിന്റെ ഈ കലാശേഖരം വിലയ്ക്ക് വാങ്ങുകയും ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്‌സില്‍ പ്രദര്‍ശിപ്പിക്കുകയും ചെയതു. തത്ഫലമായി മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്‌സിന്റെ ആജീവനാന്ത ട്രസ്റ്റിയായും എമിറേറ്റസ് പ്രസിഡന്റായും ഡൊണാള്‍ഡിനെ നിയമിച്ചു. കലാശേഖരത്തിലെ പല രചനകളും മാന്‍ഹട്ടന്‍ നഗരമധ്യത്തിലെ വാണിജ്യകേന്ദ്രമായ ഫുള്ളര്‍ ബില്‍ഡിങിലെ പല ആപ്പീസുകളിലും നിരന്തരം പ്രദര്‍ശിപ്പിച്ചിരുന്നു. റിച്റ്റര്‍, മാര്‍ക് ബ്രാഡ് ഫോഡ്, മാര്‍ക് ഗ്രോയാന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ രണ്ടായിരത്തി പതിനെട്ടു മുതല്‍ ഇവിടെ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചുവന്നിരുന്നു.


ഡൊണാള്‍ഡ് ഒരു യഥാര്‍ഥ കാഴ്ചപ്പാടുള്ള ആളായിരുന്നു. അതോടൊപ്പം തന്റെ സമകാലികരായ കലാശേഖരണക്കാരേക്കാള്‍ ഉല്‍പ്പതിഷ്ണുവും ഉല്‍ക്കര്‍ഷേച്ഛുവുമായിരുന്നു. മറ്റുളളവര്‍ക്ക് കാണാന്‍ കഴിയാത്ത പലതും ഒരു കലാസൃഷ്ടിയില്‍ അദ്ദേഹം ദര്‍ശിച്ചിരുന്നു. അതുകൊണ്ടുതന്നെ ആധുനികതയുടെയും സമകാലികതയുടെയും ഈ കാലത്ത് താരതമ്യം ചെയ്യാനാവാത്ത ഒരു ചരിത്രം കലാശേഖരണത്തില്‍ അദ്ദേഹം നിര്‍മിച്ചു. ഞങ്ങളുടെ ഗാലറി മറ്റു രണ്ട് ഗാലറിയുമായി അദ്ദേഹത്തിന്റെ കാര്യത്തില്‍ സഹകരിക്കുമ്പോള്‍ അതുമൊരു പുതിയ ചരിത്രത്തിന് വഴി തുറക്കുകയാണെന്നത് സന്തോഷകരമായ കാര്യമാണെന്ന് ഗോഗേഷ്യന്‍ ഗാലറിയുടെ ഉടമ ലാറി ഗോഗേഷ്യന്‍ മാധ്യമങ്ങളില്‍ തന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് പറഞ്ഞു. അതേസമയം സ്വകാര്യമാണെങ്കിലും അമൂല്യമായ ഒരു കലാശേഖരം ഈ ലേലത്തോടെ ഇല്ലാതാവും. ഒരു നദി നിരവധി ചെറിയ കൈത്തോടുകളായി പിരിയുന്നത് പോലെ ഈ കലാവസ്തുക്കള്‍ അനേകം കൈകളിലേയ്ക്കായി പിരിഞ്ഞുപോകും. അതോടെ ഇന്നലെ വരെ ലോകത്തെ വന്‍ കലാശേഖരങ്ങളിലൊന്നായിരുന്നത് ഓര്‍മയാവും. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ ഏറ്റെടുക്കുവാന്‍ ഭരണകൂടങ്ങള്‍ ഇച്ഛാശക്തി കാണിക്കണം. അങ്ങനെയേ പുതിയ മ്യൂസിയങ്ങള്‍ പിറക്കൂ. ഓരോ മ്യൂസിയവും അതതു ദേശത്തിന്റെ സാംസ്‌കാരിക സമ്പത്താണെന്ന് തിരിച്ചറിയുന്ന ഭരണകൂടങ്ങള്‍ക്കേ അതിനുളള ഇച്ഛാശക്തിയുമുണ്ടാകൂ. കല അപകടകാരിയായ ഒരായുധമാണെന്ന് തിരിച്ചറിയുന്ന മുതലാളിത്ത ഭരണകൂടങ്ങള്‍ കലയെ മനഃപ്പൂര്‍വം അവഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  an hour ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  3 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  4 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  4 hours ago