കായകല്‍പം അവാര്‍ഡ് നേടിയ നീലേശ്വരം താലൂക്കാശുപത്രിയെ അനുമോദിച്ചു
നീലേശ്വരം: സംസ്ഥാന തലത്തില്‍ തുടര്‍ച്ചയായി താലൂക്കാശുപത്രി വിഭാഗത്തില്‍ മൂന്നാം വര്‍ഷവും കായകല്‍പം അവാര്‍ഡ് കരസ്ഥമാക്കിയ നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദിനെയും ഡോക്ടര്‍മാരെയും ജീവനക്കാരെയും നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിലുള്ള പൗരാവലി അനുമോദിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആശുപത്രിക്ക് ആംബുലന്‍സിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി അദ്ദേഹം അറിയിച്ചു.
എന്‍.എച്ച്.എമ്മിന്റെ സഹായത്തോടെ ഫാര്‍മസി കൗണ്ടറിന്റെ ജോലി അടുത്തുതന്നെ പൂര്‍ത്തിയാകുമെന്നും ഡി. അഡിക്ഷന്‍ സെന്റര്‍ വാര്‍ഡ് ഒരു മാസത്തിനകം തന്നെ ഉദ്ഘാടനത്തിന് സജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി ദിനേശ് കുമാര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍മാരായ എ.കെ കുഞ്ഞികൃഷ്ണന്‍, പി.പി മുഹമ്മദ് റാഫി, പി.എം സന്ധ്യ, പി. രാധ, കാണ്‍സിലര്‍മാരായ എ.വി സുരേന്ദ്രന്‍, പി. മനോഹരന്‍, സുധാകരന്‍, എച്ച്.എം.സി മെമ്പര്‍മാരായ കെ.വി ദാമോദരന്‍, സുരേഷ് പുതിയേടത്ത്, സി.വി ചന്ദ്രന്‍ , ജോണ്‍ ഐമണ്‍ ,മോഹനന്‍, പ്രസ് ഫോറം സെക്രട്ടറി പി.കെ ബാലകൃഷ്ണന്‍, റോട്ടറി ക്ലബ് പ്രതിനിധി പി.ഇ ഷാജിത്ത് ,വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് കെ. മോഹനന്‍, ജേസീസ് പ്രസിഡന്റ് ദീപേഷ് കുറുവാട്ട്, ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദ്, ഡോ.വി. സുരേശന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, നഗരസഭാ സെക്രട്ടറി ടി. മനോജ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."