ഫാര്‍മസിസ്റ്റ് തസ്തികകള്‍ അനുവദിക്കണം: ഗവ.ഫാര്‍മസിസ്റ്റ് അസോസിയേഷന്
പേരാമ്പ്ര: താലൂക്കാശുപത്രിയിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലും വേണ്ടത്ര ഫാര്‍മസിസ്റ്റ് തസ്തികകള്‍ അനുവദിക്കണമെന്ന് കേരള ഗവ.ഫാര്‍മസിസ്റ്റ് അസോസിയേഷന് പേരാമ്പ്ര മേഖലാ യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും പ്രവര്‍ത്തന സമയം ഏകീകരിച്ച് രോഗികളുടെ ചികിത്സാ സമയം ക്ലിപ്തപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി എം.കെ പ്രേമാനന്ദന് ഉദ്ഘാടനം ചെയ്തു.
പി. കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി. സി. രാധാകൃഷ്ണന്, കെ.രൂപേഷ്, എം.ജെ ബേബി, എം. രാജന്, ആര്.കെ സദറുദ്ദീന്‍, ദിവ്യ. സജിന സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.കുഞ്ഞിമൊയ്തി (പ്രസി) കെ.രൂപേഷ്, (സെക്ര) ദിവ്യ സി.സി, (വൈ.പ്രസി) സജിന കെ.സി (ജോ.സെക്ര) എന്നിവരെയും ജില്ലാ കൗണ്‍സിലര്‍മാരായി എം.രാജന്, എം.ജെ ബേബി എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."