പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം ശ്വാസതടസം അനുഭവപ്പെടുന്നതായി പരാതി
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതുമൂലം ശ്വാസതടസം അനുഭവപ്പെടുന്നതായി പരാതി. നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കോട്ടച്ചേരി റെയില്‍വേ ഗേറ്റിനു സമീപത്തായാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ യാതൊരു മറയുമില്ലാതെ വ്യാപാരികളും മറ്റും കത്തിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലമുള്ള രൂക്ഷമായ പുക ശ്വസിക്കുന്നതുമൂലം ശ്വാസതടസം വരെ ഉണ്ടാകുന്നതായി ആവിക്കര, ഗാര്‍ഡര്‍വളപ്പ് മേഖലയിലുള്ളവര്‍ പറയുന്നു.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു പുറകിലായി വരുന്ന ഈ സ്ഥലങ്ങളിലാണ് ഏറ്റവുമധികം ക്വാര്‍ട്ടേഴ്സുള്ളത്. മുസ്ലിം ഓര്‍ഫനേജും ഐ.ടി.ഐയും ഇവിടെയുണ്ട്. റെയില്‍വേ ഗേറ്റ് അടച്ചാല്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ യാത്രക്കാരും ഈ പ്ലാസ്റ്റിക് പുക ശ്വസിക്കേണ്ടി വരുന്നു.
മത്സ്യമാര്‍ക്കറ്റ് താല്‍ക്കാലികമായി അടച്ചതിനാല്‍ ഇപ്പോള്‍ ഗേറ്റിനടുത്താണ് താല്‍ക്കാലിക മത്സ്യവില്പന കേന്ദ്രമുള്ളത്. മത്സ്യത്തൊഴിലാളികളും ഈ പുക ശ്വസിച്ചാണ് ഇവിടെ കഴിയുന്നത്. നഗരസഭ അടിയന്തിരമായി പ്രശ്നത്തിലിടപെടണമെന്ന് നാട്ടുകാരും കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെടുന്നുണ്ട്.
മുന്‍പ് പ്ലാസ്റ്റികിന് തീയിട്ടപ്പോള്‍ സമീപപ്രദേശത്തെ കൂറ്റന്‍ മരത്തിനു തീ പിടിച്ചത് നാട്ടുകാര്‍ ചേര്‍ന്നാണ് കെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."