HOME
DETAILS

പാല്‍വില തല്‍ക്കാലം കൂട്ടില്ല; സര്‍ക്കാരിന്റെ സഹായംതേടി മില്‍മ

  
backup
March 01 2020 | 03:03 AM

%e0%b4%aa%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d
 
 
 
 
 
സ്വന്തം ലേഖകന്‍  
തിരുവനന്തപുരം: പാല്‍വില തല്‍കാലം കൂട്ടേണ്ടതില്ലെന്ന് ഇന്നലെ ചേര്‍ന്ന മില്‍മയുടെ ഡയരക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിനോട് സഹായം തേടാനും തീരുമാനിച്ചു.  നിലവിലെ ഉല്‍പാദനച്ചെലവ് കണക്കിലെടുത്ത് നാലു മാസത്തേക്കെങ്കിലും ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് കുറഞ്ഞത് മൂന്നു രൂപയെങ്കിലും ഇന്‍സെന്റീവായി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. 
 ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ലിറ്ററിന് ആറുരൂപയെങ്കിലും കൂട്ടണമെന്ന് നേരത്തേ തിരുവനന്തപുരം, എറണാകുളം മേഖലാ യൂനിയനുകള്‍ മില്‍മയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ വില കൂട്ടുന്നതിനോട് സര്‍ക്കാര്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ ചേര്‍ന്ന ഡയരക്ടര്‍ ബോര്‍ഡ് യോഗം  വില കൂട്ടേണ്ടതില്ലെന്ന തീരുമാനമെടുത്തത്. മില്‍മ പ്രതിനിധികള്‍ മുഖ്യമന്ത്രിയേയും വകുപ്പ് മന്ത്രിയേയും നേരില്‍ക്കണ്ട് ക്ഷീര മേഖലയിലെ പ്രതിസന്ധി അറിയിക്കുകയും ചെയ്യും. 
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേരത്തേ തന്നെ പാല്‍വില വര്‍ധിപ്പിച്ചിരുന്നു. വീണ്ടും വില വര്‍ധനവുണ്ടായാല്‍ തദ്ദേശ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. വിലവര്‍ധനവ് ശുപാര്‍ശ വന്നാലും സര്‍ക്കാര്‍ അനുമതി കൊടുക്കുന്ന കാര്യം സംശയമാണെന്ന് കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി കെ.രാജു വ്യക്തമാക്കുകയും ചെയ്തിരുന്നു.
കാലിത്തീറ്റയുടെവില വര്‍ധനവ്, വേനല്‍കാലത്തുണ്ടാകുന്ന പാല്‍ ക്ഷാമം,സഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കണമെന്ന് മേഖലാ യൂനിയനുകള്‍ ആവശ്യപ്പെട്ടത്. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago