HOME
DETAILS
MAL
രാത്രിയില്‍ സബ് കലക്്ടറുടെ മിന്നല്‍ പരിശോധന; അനധികൃതമായി ഖനനം ചെയ്ത മണല്‍ പിടികൂടി
backup
January 26 2019 | 07:01 AM
തൃക്കരിപ്പൂര്‍: രാത്രിയില്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി ഖനനം ചെയ്തു കൂട്ടിയിട്ട മണല്‍ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ തൃക്കരിപ്പൂര്‍ ആയിറ്റി കോളനിയില്‍ സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയാണ് മണല്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണല്‍ ഇന്നലെ വൈകിട്ടോടെ ചീമേനി തുറന്ന ജയിലിലേക്കുമാറ്റി തുടങ്ങി.
രാത്രി മൂന്നിനു ശേഷം മണല്‍ നിറച്ച ലോറികള്‍ ലൈറ്റുകള്‍ തെളിക്കാതെ ചീറിപ്പായുന്നതായി പതിവാണ്. രണ്ടുമാസം മുന്‍പ് മണല്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവം ഉണ്ടായിട്ടുണ്ട്. പുലര്‍ച്ചെയുളള പ്രഭാതസവാരിക്കാര്‍, പാല്, പത്ര വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് ഭീഷണിയുയര്‍ത്തിയാണ് മണല്വണ്ടികളുടെ മരണപ്പാച്ചില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."