HOME
DETAILS

കുരങ്ങുപനി: ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

  
backup
January 26 2019 | 07:01 AM

%e0%b4%95%e0%b5%81%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%9c%e0%b4%be%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95-3

കാസര്‍കോട്: കര്‍ണാടകയില്‍ കുരങ്ങുപനി പടരുന്ന സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത വേണമെന്ന് കലക്ടര്‍ ഡോ.ഡി. സജിത്ത് ബാബു അറിയിച്ചു. കുരങ്ങുപനി വൈറസ്, സാധാരണ വനാന്തരങ്ങളില്‍ ജീവിക്കുന്ന അണ്ണാന്‍, ചെറിയ സസ്തനികള്‍, കുരങ്ങന്മാര്‍, ചിലയിനം പക്ഷികള്‍ തുടങ്ങിയവയില്‍ കാണപ്പെടുന്നു. ഇത്തരം ജീവികളുടെ രക്തം കുടിച്ചു വളരുന്ന ഹീമോഫിസാലിസ് വര്‍ഗത്തില്‍പ്പെട്ട ചെള്ളുകള്‍ ആണ് രോഗാണുവിനെ മനുഷ്യരില്‍ എത്തിക്കുന്നത്. ഇത്തരം ചെള്ളുകളുടെ കടിയേല്‍ക്കുന്നതു വഴിയോ രോഗമുള്ളതോ അടുത്തകാലത്ത് മരിച്ചതോ ആയ കുരങ്ങുമായുള്ള സമ്പര്‍ക്കം വഴിയോ ആണ് മനുഷ്യര്‍ക്ക് ഈ രോഗം ഉണ്ടാകുന്നത്. ആട്, ചെമ്മരിയാട്,പശു തുടങ്ങിയവയെയും കുരങ്ങുപനി വൈറസ് ബാധിക്കുമെങ്കിലും ഇവക്ക് രോഗം പരത്തുന്നതില്‍ പങ്കില്ല.
രോഗാണു വാഹകരായ ചെള്ളുകള്‍ വഴി മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്കു രോഗം ബാധിക്കുന്നു. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മൂന്നു മുതല്‍ എട്ടുദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന ചിലപ്പോള്‍ വയറിളക്കം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിച്ചാല്‍ ശരീരഭാഗങ്ങളില്‍ നിന്നുള്ള രക്തസ്രാവം, ബോധക്ഷയം, അപസ്മാര ലക്ഷണങ്ങള്‍ തുടങ്ങിയവ ഉണ്ടായേക്കാം.
കുരങ്ങുമരണം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിക്കണം. കുരങ്ങുകളുടെ ജഡം വ്യക്തിസുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കൈകാര്യം ചെയ്യണം. രോഗബാധയേറ്റു മരിച്ചു വീഴുന്ന ജീവികളുടെ ജഡത്തില്‍നിന്നു ചെള്ളുകള്‍ പുറത്തുകടന്നു പുതിയ ഇരകളെ തേടി വ്യാപിക്കുന്നതിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിച്ച് ചെള്ള് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
എവിടെയെങ്കിലും കുരുങ്ങുപനിബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഡി.എം.ഒ ഹെല്‍ത്ത്)9946105497,ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ 9447979076 എന്നീ നമ്പറുകളില്‍ വിവരമറിയിക്കണം

കുരങ്ങുപനി ബാധയേല്‍ക്കാന്‍ സാധ്യത കൂടിയവര്‍


വനത്തിനകത്തു ജോലി ചെയ്യുന്നവര്‍, വനംവകുപ്പ് ജീവനക്കാര്‍ (പ്രത്യേകിച്ചും വാച്ചര്‍, ഗാര്‍ഡ് തുടങ്ങിയവര്‍), വനത്തിനുള്ളില്‍ വസിക്കുന്ന ആദിവാസി വിഭാഗം, വനാതിര്‍ത്തിയിലെ താമസക്കാര്‍, വനമേഖലയിലെ ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, വിറക്‌ശേഖരണം, വിനോദസഞ്ചാരം, പക്ഷിമൃഗ നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തിക്കായി വനത്തിനുള്ളില്‍ പ്രവേശിക്കുന്നവര്‍, രോഗാണു, ചെള്ള് പഠനത്തിലേര്‍പ്പെടുന്നവര്‍, മൃഗങ്ങളുടെ ജഡം കൈകാര്യം ചെയ്യുന്നവര്‍, പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ കുരങ്ങുപനി ബാധയേല്‍ക്കാന്‍ സാധ്യത കൂടിയവരാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago