HOME
DETAILS
MAL
ലൈഫ് പദ്ധതിയിലെ സര്‍ക്കാര്‍ അവകാശവാദം തട്ടിപ്പ്: ചെന്നിത്തല
backup
March 01 2020 | 03:03 AM
കോട്ടയം: ലൈഫ് പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകള്‍ നിര്‍മിച്ചെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ശുദ്ധതട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടൊന്നിന് സര്‍ക്കാര്‍ നല്‍കിയത് ഒരു ലക്ഷം രൂപ മാത്രമാണ്. മുന്‍ സര്‍ക്കാര്‍ നിര്‍മാണം ആരംഭിച്ചതാണ് 52000 വീടുകള്‍. കേന്ദ്രഫണ്ടിലൂടെ 55,000 വീടുകള്‍ നിര്‍മിച്ചു. ഇതെല്ലാം സ്വന്തം നേട്ടമാക്കി സര്‍ക്കാര്‍ പ്രചരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 4,11,000 വീടുകളാണ് നിര്‍മിച്ചത്. ഇതിന്റെ പകുതി പോലും പിണറായി സര്‍ക്കാരിന് ഇപ്പോള്‍ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ നിര്‍മിച്ചത്. വീടൊന്നിന് സര്‍ക്കാരിന് ആകെ ചെലവ് ഒരു ലക്ഷം രൂപ മാത്രമാണ്. അതും നല്‍കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതിയില്‍ ഒരു വീടിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ കൊടുത്തതായി പറയുമ്പോള്‍ അതില്‍ രണ്ടു ലക്ഷം രൂപ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതമാണ്. ഒരു ലക്ഷം രൂപ ഹഡ്കോ വായ്പയും. ബാക്കി ഒരു ലക്ഷം രൂപയാണ് ലൈഫിനായുള്ള ബജറ്റ് അലോക്കേഷനിലൂടെ സര്‍ക്കാരില്‍നിന്ന് ലഭിക്കുന്നത്.
ഇടതുസര്‍ക്കാര്‍ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് തട്ടിയെടുത്ത് ലൈഫ് എന്ന പേരില്‍ സ്വന്തം പദ്ധതിയാക്കി.
330000 ലേറെ വരുന്ന ഭൂമിയില്ലാത്ത ഭവനരഹിതരില്‍ കേവലം 164 പേര്‍ക്ക് മാത്രമാണു വീടു നിര്‍മിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കിയത്. അഞ്ചു വര്‍ഷം കൊണ്ട് 70000 വീടുകള്‍ പണിതു നല്കിയെന്നതു മാമാങ്കം പോലെ ആഘോഷിക്കാന്‍ ഉണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിയില്‍ 300 വീടുകള്‍ പൂര്‍ത്തിയായെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."