HOME
DETAILS
MAL
സ്ത്രീവിരുദ്ധ സമൂഹമാണ് കേരളത്തിലുള്ളത്: എം.എന്‍ കാരശ്ശേരി
backup
January 26 2019 | 07:01 AM
തളിപ്പറമ്പ്: സ്ത്രീവിരുദ്ധമായ സമൂഹമാണ് ഇപ്പോഴും കേരളത്തിലുള്ളതെന്ന് ഡോ. എം.എന്‍ കാരശ്ശേരി. തളിപ്പറമ്പ് സര്‍സയ്യിദ് കോളജ് യൂനിയന്‍ 'സ്വാതന്ത്ര്യാനന്തര കേരളം' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ സെന്‍സസ് പ്രകാരം പുരുഷനേക്കാള്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. എന്നിട്ടും സ്ത്രീവിരുദ്ധ മനോഭാവം വച്ചുപുലര്‍ത്തുന്ന സമൂഹമാണ് നമ്മുടേത്. ശാരീരികമായി സ്ത്രീ ആയിട്ടും സാംസ്കാരിപരമായി പുരുഷന്മാരായവര്‍ ഏറെയുള്ള സമൂഹമാണ് നമ്മുടേതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ. പി.ടി അബ്ദുല്‍ അസീസ് അധ്യക്ഷനായി. യൂനിയന്‍ ചെയര്മാന് ടി. ഹസീല്‍ മുഹിയുദ്ദീന്, ജനറല്‍ സെക്രട്ടറി അസ്മിന അഷ്റഫ്, ഡോ. എ.ഇ ഷെഫി, ഇസ്ഹാഖ് മുഹമ്മദ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."