മൊസൂള്‍ ആഭ്യന്തര സംഘര്‍ഷം: രണ്ടു ലക്ഷം പേര് ഇതിനകം പലായനം ചെയ്തു
ബഗ്ദാദ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ഇറാഖിലെ മൊസൂളില്‍ നിന്ന് മാത്രം പലായനം ചെയ്തവര്‍ രണ്ടു ലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒക്റ്റോബറില്‍ മൊസൂള്‍ നഗരം ഐസില്‍ ഭീകരില്‍ നിന്ന് പിടിച്ചെടുക്കാന്‍ തുടങ്ങിയതിനു ശേഷമുള്ള കണക്കാണിത്. സ്വിസ്റ്റര്‍ലാന്റ് ആസ്ഥാനമായുള്ള എന്‍.ജി.ഒയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
ഇറാഖി സുരക്ഷാ സൈന്യവും ഐ.എസ് ഭീകരരും തമ്മിലുള്ള യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇറാഖില്‍ നിന്ന് കഴിഞ്ഞ ദിവസം മാത്രം ഭീതി മൂലം ഒളിച്ചോടിയവരുടെ കണക്ക് 14,000മാണ്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ വിഷലിപ്തമായ രാസായുധ പ്രയോഗം നടത്തുന്നതാണ് ഇവരെ കൂടുതല്‍ ഭീതിയുണര്‍ത്തുന്നത്. കിഴക്കന്‍ മൊസൂളില്‍ നിന്ന് യുദ്ധം മൂലം ഒളിച്ചോടുന്നവരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചതായി ഇറാഖ് ആഭ്യന്തര വിഭാഗവും അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരി 19ന് ശേഷം അമേരിക്ക കിഴക്കന്‍ മൊസൂളില്‍ ആരംഭിച്ച സൈനികനീക്കത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനം കൂടിയാണിത്. മൊസൂളില്‍ ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്ന് ഭയന്നോടിയ നിരവധി പേര് സമീപ പ്രദേശങ്ങളിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."