പലരുടെയും വായന സ്വന്തം പുസ്തകങ്ങൡ: സി.വി
കണ്ണൂര്‍: ഇന്നു പലരും സ്വന്തം പുസ്തകങ്ങള്‍ മാത്രമേ വായിക്കുന്നുള്ളൂവെന്നു നോവലിസ്റ്റ് സി.വി ബാലകൃഷ്ണന്‍. കൈരളി ഇന്റര്‍നാഷനല്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് 'എഴുത്ത്, വായന-രണ്ട് അടുക്കളകള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും സ്വന്തം പുസ്തകമേ വായിക്കുന്നുള്ളൂ. താന്‍ ഏറെ പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും തന്റെ ഒരു പുസ്തകം പോലും വായിക്കാറില്ല. വായന ആഹ്ലാദകരമായ അനുഭവമാണ്. എഴുത്ത് കഴിഞ്ഞാല്‍ ഏറ്റവും ഏകാന്തമായ തൊഴിലാണു വായന. വായനയെ പ്രാണനോടു ചേര്‍ത്തുവയ്ക്കുന്ന പ്രക്രിയായി താന്‍ കാണുന്നു. എഴുത്തിനെ അഹങ്കരിക്കാനുള്ള ഉപാധിയായി കാണുന്നില്ല. വേദനാജനകമായ ഒരു അനുഭവമാണിതെന്നും സി.വി ബാലകൃഷ്ണന്‍ വ്യക്തമാക്കി. അര്‍ധനാരീശ്വര സങ്കല്‍പമുള്ള നാടാണെങ്കിലും നപുംസകങ്ങളെ നമ്മുടെ ഭാഷ ഉള്‍ക്കൊണ്ടിട്ടില്ലെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി പറഞ്ഞു. ഫെസ്റ്റിവലില്‍ ആയിരത്തിയൊന്ന് രാവുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിംഗ സമത്വം എന്ന പദത്തില്‍നിന്ന് പോലും സ്ത്രീയെയും നപുംസകങ്ങളെയും നാം ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംവാദങ്ങളില്‍ സംവിധായകരായ മധുപാല്‍, ലിജോ ജോസ് പല്ലിശ്ശേരി, സനീഷ് ഇളയിടത്ത്, രാജശ്രീ, വി.പി റജീന, ഡോ. ഷാജി ജേക്കബ്, കെ.കെ മാരാര്‍, ബാലകൃഷ്ണന്‍ കൊയ്യാല്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, രമേശന്‍ ബ്ലാത്തൂര്‍, ജിനേഷ് കുമാര്‍ എരമം, എം.കെ രഞ്ജിത്ത്, പ്രൊഫ. എം.എ റഹ്മാന്‍, ഡോ. രാജേഷ് ബജ്ജങ്കള, ഡോ. രാധാകൃഷ്ണന്‍ ബെള്ളൂര്‍, ചന്ദ്രഹാസ റൈ, ഡോ. എം.എം ശ്രീധരന്‍, എം.കെ ജയരാജന്‍, പി. മഞ്ജുള, ഇ.എം ഹാഷിം, ഷാനവാസ്, ദിവാകരന്‍ വിഷ്ണുമംഗലം, മാധവന്‍ പുറച്ചേരി, സി.എം വിനയചന്ദ്രന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."