HOME
DETAILS
MAL
മേജര്‍ ഋഷിയുടെ നില മെച്ചപ്പെട്ടു
backup
March 06 2017 | 02:03 AM
കായംകുളം: കശ്മിരില്‍ കഴിഞ്ഞദിവസമുണ്ടായ സൈനിക നടപടിക്കിടെ വെടിയേറ്റ മേജര്‍ ഋഷി(30)യുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. മുതുകുളം വടക്ക് മണിഭവനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.ബാബുപ്രസാദിന്റേയും എസ്.രാജലക്ഷ്മിയുടേയും മകനാണ് ഋഷി.
ശനിയാഴ്ച രാത്രി ഒരു മണിയോടെ തെക്കന്‍ കശ്മിരിലെ ഫുല്‍വാമ ജില്ലയിലെ ട്രാല്‍ ഗ്രാമത്തിലാണ് സൈനിക നടപടിക്കിടെ ഋഷിക്ക് വെടിയേറ്റത്. താടിയെല്ലിനു വെടിയേറ്റ ഋഷിയെ ശ്രീനഗര്‍ എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു.
ആന്തരിക അവയവങ്ങള്‍ക്കോ മറ്റു ഭാഗങ്ങള്‍ക്കോ കുഴപ്പമില്ലെങ്കിലും ബോധം തെളിയാന്‍ വൈകുന്നതാണ് ഏവരേയും ആശങ്കയിലാക്കുന്നത്. ഇതേ ആശുപത്രിയിലെ തന്നെ ഫിസിയോതെറാപിസ്റ്റ് ആയ ഭാര്യ ക്യാപ്റ്റന്‍ അനുപമ അടുത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."