HOME
DETAILS

ശ്രദ്ധിക്കുക, ഓളങ്ങളിലെ ഉല്ലാസം ദുരന്തമാകാതിരിക്കാന്‍...

  
backup
March 06 2017 | 02:03 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95-%e0%b4%93%e0%b4%b3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86

ആലപ്പുഴ: കിഴക്കിന്റെ വെനീസിലെ കാഴ്ചകള്‍ കണ്ട് വേമ്പനാട്ട് കായലിലെ ഓളപ്പരപ്പിലൂടെയുള്ള ഹൗസ് ബോട്ട് യാത്ര വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വേണ്ടത്ര മുന്‍കരുതലെടുത്തില്ലെങ്കില്‍ ചിരിച്ചുല്ലസിച്ചുള്ള യാത്ര കണ്ണീരണിയാന്‍ അധിക സമയം വേണ്ടി വരില്ലെന്ന് ഇവിടെ നടക്കുന്ന അപകടങ്ങള്‍ വ്യക്തമാക്കുന്നു. കായല്‍ ടൂറിസം ആസ്വദിക്കാനെത്തി ഒടുവില്‍ പ്രിയപ്പെട്ടവരുടെ ചേതനയറ്റ മൃതദേഹവുമായി കണ്ണീരോടെ മടങ്ങിയവരുടെ സങ്കടങ്ങളുടെ കഥയും നിരവധിയുണ്ട് വേമ്പനാട് കായലിന് പറയാന്‍.
  കഴിഞ്ഞ ദിവസം വേമ്പനാട്ട് കായലില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഹൗസ് ബോട്ടില്‍ ഉല്ലാസയാത്രയ്ക്കിടെ കായലില്‍ വീണ് മരിച്ച ഫറോക്ക് സ്വദേശിയായ അയ്ദിന്‍ എന്ന രണ്ട് വയസുകാരനാണ്  വേമ്പനാട് കായലിലെ ഏറ്റവും ഒടുവിലത്തെ ദുരന്ത വാര്‍ത്ത. അഞ്ചുകുടുംബങ്ങള്‍ക്കൊപ്പമെത്തിയ ഐന്‍ ഹൗസ്‌ബോട്ടിന്റെ മുകളിലത്തെ നിലയില്‍ നിന്ന് കായലിലേക്ക് വീഴുകയായിരുന്നു.  നേരത്തെയും ഇത്തരം നിരവധി അപകടങ്ങള്‍ക്ക് വേമ്പനാട്ട് കായല്‍ സാക്ഷിയായിട്ടുണ്ടെങ്കിലും വേണ്ടത്ര സുരക്ഷയൊരുക്കാന്‍ ഹൗസ്‌ബോട്ടുകളും ടൂറിസം വകുപ്പും തയാറാകുന്നില്ല. ബോട്ട് യാത്രക്കിടയിലെ അപകടങ്ങളെ കുറിച്ച് അവബോധമില്ലാത്ത ഇതരജില്ലകളില്‍ നിന്നെത്തുന്ന  വിനോദ സഞ്ചാരികളാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് പ്രധാനമായും ഇരയാകുന്നത്. ഇവര്‍ക്ക് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരുമുണ്ടാകാറില്ല.
 മാസങ്ങള്‍ക്ക്് മുമ്പ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശി ജുനൈദ് (25) ബോട്ടിങ്ങിനിടയില്‍ കായലില്‍ വീണ് മരിച്ചിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.  
മതിയായ സുരക്ഷയില്ലാതെ ആയിരക്കണക്കിന് ഹൗസ്‌ബോട്ടുകളാണ് നിലവില്‍ വിനോദസഞ്ചാരികളെയും വഹിച്ച് വേമ്പനാട് കായലിലൂടെ സഞ്ചരിക്കുന്നത്. ഇടക്കാലത്ത് ഹൗസ് ബോട്ട് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന പരിപാടികള്‍ ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികള്‍ ഉണ്ടായില്ല.   മതിയായസുരക്ഷയില്ലാതെ സഞ്ചരിക്കുന്ന ജലയാനങ്ങള്‍ കണ്ടെത്തി നടപടിയെടുക്കുമെന്ന പ്രഖ്യാപനവും ജലരേഖയായി മാറി.
കൂടാതെ ഹൗസ്‌ബോട്ട് മേഖലയില്‍ തീപിടിത്തമുള്‍പ്പടെയുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. സെന്റ് അല്‍ഫോന്‍സ എന്ന  ഹൗസ് ബോട്ട് കഴിഞ്ഞ മേയ് ഒന്നിനു പുലര്‍ച്ചെ നാലിന് ചെമ്പന്‍തറയ്ക്കു കിഴക്കു വശത്ത് വച്ച്  പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഉറക്കത്തിലായിരുന്ന  12 യാത്രക്കാരും മൂന്നു ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
  ആലപ്പുഴയില്‍ കായല്‍ത്തീരങ്ങളോടു ചേര്‍ന്നു വിവിധയിടങ്ങളില്‍ ഹൗസ് ബോട്ടുകള്‍ക്കായി ഇന്ധന ബങ്കുകളും വൈദ്യുതി ചാര്‍ജിങ് സ്‌റ്റേഷനുകളും ആരംഭിക്കണമെന്ന നിര്‍ദേശം കടലാസിലാണ്.  അനധികൃത ഇന്ധന, വൈദ്യുതി ശേഖരണവും ഉപയോഗവുമാണ് പ്രധാന സുരക്ഷാ ഭീഷണി. ഇതോടൊപ്പം സഞ്ചാരികള്‍ കാല്‍വഴുതി കായലില്‍ വീഴുന്ന സംഭവങ്ങളും ആവര്‍ത്തിക്കുകയാണ്. സഞ്ചാരികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കാത്തതാണ് വിനയായി തീരുന്നത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  5 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  5 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  5 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  5 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  6 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  7 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  7 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  7 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago