HOME
DETAILS
MAL
മതത്തിന്റെ ദുരുപയോഗം രാജ്യത്ത് വര്‍ഗീയത വളരാന്‍ കാരണമായി: ജിഫ്‌രി തങ്ങള്‍
backup
March 01 2020 | 03:03 AM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നിന്ന ട്രൈസനേറിയത്തിന് ഉജ്ജ്വല സമാപനം. 25 ഇന കര്‍മ പരിപാടികളോടെയാണ് സമ്മേളനം സമാപിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമായി ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ കമ്മിറ്റികളുടെ മെമ്പര്‍ഷിപ്പ് കാംപയിനും പൂര്‍ത്തിയായി. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതവിശ്വാസം നിലനിര്‍ത്തികൊണ്ട് തന്നെ ഇന്ത്യയുടെ ബഹുസ്വരതയെ ഉള്‍കൊള്ളാന്‍ കഴിയുന്നതാണ് നമ്മുടെ പ്രത്യേകത. മതത്തെ ദുരുപയോഗം ചെയ്തതിന്റെ തിക്തഫലമാണ് രാജ്യത്ത് വര്‍ഗീയത വളരാനുള്ള കാരണം. യഥാര്‍ഥ മതവിശ്വാസികള്‍ ഉത്തരവാദിത്തം നിറവേറ്റുകയാണ് രാജ്യം നേരിടുന്ന ഭീഷണിക്ക് പരിഹാരമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കെ. മുരളീധരന്‍ എം.പി മുഖ്യാതിഥിയായി. സമസ്ത മുശാവറ അംഗം എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ത്വാഹാ യൂസുഫ് തങ്ങള്‍ ഹൈദ്രോസി പതാക ഉയര്‍ത്തി. ഉമര്‍ ഫൈസി മുക്കം, കെ. ദാസന്‍ എം.എല്‍.എ, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, അബ്ദുറസാഖ് ബുസ്താനി, സലാം ഹാജി സലാല, ഇബ്‌റാഹീം ഹാജി മണ്ണാര്‍ക്കാട് സംസാരിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും പി.എം റഫീഖ് അഹ്മദ് നന്ദി പറഞ്ഞു. സൗഹൃദ സംവാദം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. ശ്രീ ശ്രീ ആര്യ മഹര്‍ഷി, ഫാദര്‍ ഡോ. ജെറോം ചിങ്ങന്തറ, ബശീര്‍ ഫൈസി ദേശമംഗലം, ഡോ. ടി. അബ്ദുല്‍ മജീദ്, ടി.പി സുബൈര്‍ മാസ്റ്റര്‍, ഒ.പി അഷ്‌റഫ് മൗലവി, അന്‍സാര്‍ കൊല്ലം സംസാരിച്ചു.
നമ്മുടെ കര്‍മമേഖല സെഷന്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ടി.എം ബശീര്‍ പനങ്ങാങ്ങര വിഷയാവതരണം നടത്തി. സംസ്ഥാന ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം, ഹാരിസ് ദാരിമി ബെദിര, ജലീല്‍ ഫൈസി അരിമ്പ്ര, ആഷിഖ് കുഴിപ്പുറം സംസാരിച്ചു.
തര്‍ബിയ സെഷനില്‍ കുഞ്ഞാലന്‍ കുട്ടി ഫൈസി, ശൗക്കത്തലി വെള്ളമുണ്ട സംസാരിച്ചു. 'സംഘാടനം ആരാധനയാണ്' സെഷനില്‍ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ വിഷയാവതരണം നടത്തി. ശഹീര്‍ പാപ്പിനിശ്ശേരി സംസാരിച്ചു.
ഓപ്പണ്‍ ഫോറത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ആസിഫ് ദാരിമി പുളിക്കല്‍, നൗഫല്‍ വാകേരി സംസാരിച്ചു.
'നാം നമ്മുടെ പ്രസ്ഥാനം' സെഷനില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ശാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, ഡോ. കെ.ടി ജാബിര്‍ ഹുദവി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ സംസാരിച്ചു. എസ്.വി മുഹമ്മദലി മോഡറേറ്ററായി.
ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നിയന്ത്രിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍, മവാഹിബ് ആലപ്പുഴ, ശഹീര്‍ അന്‍വരി പുറങ്ങ്, എന്‍.എന്‍ ഇഖ്ബാബാല്‍ മൗലവി, ശുകൂര്‍ ഫൈസി കണ്ണൂര്‍, ശഹീര്‍ ദേശമംഗലം, സുഹൈല്‍ വാഫി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തില്‍, ഇസ്മാഈല്‍ യമാനി, ജഅ്ഫര്‍ ഹുസൈന്‍ യമാനി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ശുഹൈബ് നിസാമി നീലഗിരി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."