HOME
DETAILS
MAL
തന്നോട് തീവ്രവാദിയോടെന്നപോലെ പെരുമാറുന്നെന്ന് അസംഖാന് എം.പി
backup
March 01 2020 | 04:03 AM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ തന്നോട് തീവ്രവാദിയോടു പെരുമാറുന്നതുപോലെ പെരുമാറുന്നെന്നു സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് എം.പി. വിവിധ കേസുകള്‍ ചുമത്തപ്പെട്ട അസംഖാനും കുടുംബവും വാദം കേള്‍ക്കാന്‍ വേണ്ടി രാംപൂരിലേക്കു കൊണ്ടുപോകുംവഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേസുകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണെന്നാണ് അവരുടെ ആരോപണം.
ആടിനെ മോഷ്ടിച്ചു, എരുമയെ മോഷ്ടിച്ചു, പുസ്തകം മോഷ്ടിച്ചു തുടങ്ങിയ എണ്‍പതോളം കേസുകളിലായി വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കേസിന്റെ അടുത്ത വാദം നാളെ നടക്കും.
അഴുക്കില്‍ വളരുന്ന വൈറസിനെ നീക്കംചെയ്യുമെന്നൊക്കെയാണ് യോഗി അസംഖാനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."