HOME
DETAILS

കെജ്‌രിവാളിന് വിമര്‍ശനം

  
backup
March 01 2020 | 04:03 AM

%e0%b4%95%e0%b5%86%e0%b4%9c%e0%b5%8d%e2%80%8c%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%a8%e0%b4%82
 
 
 
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവും ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവുമായ കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ ശക്തമായ പ്രതിഷേധം. മൂന്നു വര്‍ഷമായി ഡല്‍ഹി സര്‍ക്കാരിന്റെ വിചാരണാനുമതി ലഭിക്കാതിരുന്നതിനാല്‍ ഡല്‍ഹി പൊലിസ് സമര്‍പ്പിച്ച 1,200 പേജുള്ള കുറ്റപത്രം ഹൈക്കോടതി മടക്കിയിരുന്നു. കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കനയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. 
ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഡല്‍ഹി സര്‍ക്കാരിന്റെ നടപടിയെന്നാണ് ആക്ഷേപം. രാജ്യദ്രോഹക്കേസിന് അംഗീകാരം നല്‍കിയ ഡല്‍ഹി സര്‍ക്കാരിന് നന്ദിയുണ്ട്. ഇത്തരം കേസില്‍ ഫാസ്റ്റ് ട്രാക്ക് കോടതിയും വേഗത്തിലുള്ള തീരുമാനവുമാണ് വേണ്ടതെന്നായിരുന്നു കനയ്യയുടെ പ്രതിരണം. അതിനാല്‍ ഈ നിയമം രാഷ്ടീയ ലക്ഷ്യത്തിനായി എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടുവെന്നു വ്യക്തമാകുമെന്നും കനയ്യ പ്രതികരിച്ചു.
രാഷ്ട്രീയ ലാഭമാണ് ആംആദ്മി സര്‍ക്കാരിന്റെ അജന്‍ഡ. രാജ്യദ്രോഹ നിയമത്തെക്കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ അജ്ഞരാണെന്നു കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും കെജ്‌രിവാള്‍ സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ സാമ്യത കണ്ടുതുടങ്ങിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. എത്ര രൂപയ്ക്കാണ് താങ്കളെ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നാണ് കെജ്‌രിവാളിനെ പരിഹസിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. 
2016ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ദിവസം ജെ.എന്‍.യു കാംപസില്‍ നടത്തിയ അനുസ്മരണ പരിപാടിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയെന്ന ആരോപണത്തിലാണ് കനയ്യ കുമാര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്കെതിരേ കേസെടുത്തത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  17 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  17 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  17 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  17 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  17 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  17 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  17 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  17 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  17 days ago
No Image

മദ്യപിച്ച് വാഹനം ഓടിച്ചു; നടൻ ഗണപതിക്കെതിരെ കേസെടുത്ത് കളമശ്ശേരി പൊലിസ്

Kerala
  •  17 days ago