HOME
DETAILS

ബി.ജെ.പിയെ എന്ത് വിലകൊടുത്തും ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്ന നിലയിലാണ് ജനങ്ങള്‍: പി.രാജീവ്

  
backup
January 26 2019 | 10:01 AM

bjp-out-peoples-india-cpm

#അഹമ്മദ് പാതിരിപ്പറ്റ

ദോഹ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കേന്ദ്രഭരണത്തില്‍ നിന്ന് അകറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്കായിരിക്കും സി.പി.എം മുഖ്യപരിഗണന നല്‍കുകയെന്ന്് സി.പി.എം സെക്രട്ടേറിയറ്റ് അംഗവും മുന്‍ രാജ്യസഭാ അംഗവുമായ പി. രാജീവന്‍. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു. ബി.ജെ.പിയുടെ അഞ്ചു വര്‍ഷത്തോടടുക്കുന്ന കേന്ദ്ര ഭരണം രാജ്യത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഒരുവശത്ത് സാമ്പത്തികമായി രാജ്യം അനുദിനം താഴോട്ട് പോകുമ്പോള്‍ മറുവശത്ത് ഫാഷിസവും വര്‍ഗീയതയും ജനങ്ങളുടെ സുരക്ഷയും സ്വസ്ഥതയും പൂര്‍ണമായും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ എന്ത് വിലകൊടുത്തും ഭരണത്തില്‍ നിന്ന് പുറത്താക്കുക എന്ന നിലയിലേക്ക് രാജ്യത്തെ ജനങ്ങള്‍ എത്തിയിട്ടുണ്ട്. 2014ല്‍ വികസന പ്രതീക്ഷയും നിരവധി മോഹന വാഗ്ദാനങ്ങളും നല്‍കിയാണ് ബി.ജെ.പിയും മോദിയും വോട്ടുപിടിച്ചത്. എന്നാല്‍ രാജ്യത്തിന് വേണ്ടി എടുത്തുപറയാന്‍ കഴിയുന്ന ഒരു നല്ല കാര്യം പോലും ചെയ്യാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ല. എന്നാല്‍, നോട്ട് നിരോധനം, ഭരണഘടനാ സ്ഥാപനങ്ങളുടെ മേലുള്ള അനാവശ്യ അധികാര ദുരുപയോഗം, അഴിമതി ഇവയെല്ലാം രാജ്യത്തിനുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം വിളിച്ച് തങ്ങള്‍ക്ക് സൈ്വര്യമായി ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്ന് പറയേണ്ടി വന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. അര്‍ധരാത്രി സി.ബി.ഐ ഡയറക്ടറെ മാറ്റുക, പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി ഓര്‍ഡിനന്‍സ് രൂപത്തില്‍ നിയമങ്ങളുണ്ടാക്കുക തുടങ്ങി ജനാധിപത്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള മോദി സര്‍ക്കാരിന്റെ ഇടപെടലുകള്‍ രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ വലിയ ഭീഷണിയിലാക്കിയ സംഭവങ്ങളാണെന്നും പി.രാജിവ് പറഞ്ഞു.

ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും വ്യാപാരികളുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. നിരവധി കര്‍ഷക പ്രക്ഷോഭങ്ങളും സമരങ്ങളുമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി രാജ്യത്ത് നടക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ ജനവികാരമാണ് പ്രതിഫലിക്കാന്‍ പോകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. അതത് സംസ്ഥാനങ്ങളിലെ സാഹചര്യം മനസ്സിലാക്കി ബി.ജെ.പി വിരുദ്ധ മുന്നണികള്‍ക്ക് ശക്തിപകരുക എന്നതിനാണ് സിപിഎം ശ്രമിച്ചുവരുന്നത്. അതോടൊപ്പം ലോക്‌സഭയില്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുശക്തികള്‍ക്ക് പരമാവധി അംഗങ്ങളെ ഉണ്ടാക്കുക എന്നതിനും പാര്‍ട്ടി പ്രാധാന്യം നല്‍കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒരു മൂന്നാം മുന്നണി അപ്രസക്തമാണെന്നും ബി.ജെ.പിക്ക് ശക്തിയുള്ള സ്ഥലങ്ങളില്‍ അവരെ പരാജയപ്പെടുത്താനുള്ള മുന്നണികളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ലോക്‌സഭ സീറ്റുകളിലെ തെരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലാകുമോ എന്ന ചോദ്യത്തിന് രാജീവ് വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ പ്രധാനമായും ദേശീയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെടുന്നതെന്നും അത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിഫലനങ്ങളാണ് സാധാരണ നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം കേരളത്തില്‍ ഒരു തരത്തിലും ബി.ജെ.പിക്ക് സഹായകമാവില്ല. ബി.ജെ.പി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരം തന്നെ നാഥനില്ലാതെ അവസാനിച്ചതാണ് നാം കണ്ടത്. ആരാണ് അവിടെ നിരാഹാരം കിടക്കുന്നത് എന്ന് പോലും ആരും അറിഞ്ഞില്ല. ഇതേ പരാജയമായിരിക്കും തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുകയെന്നും മതം രാഷ്ട്രീയത്തില്‍ കലര്‍ത്തി വോട്ട് പിടിക്കാനുള്ള ബി.ജെ.പി തന്ത്രമൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്നും പി രാജീവ് പറഞ്ഞു.

ഐ.എം.എഫ് സെക്രട്ടറി ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഷഫീഖ് അറക്കല്‍ സ്വാഗതവും വൈസ് പ്രസിഡന്റ് അഹമ്മദ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  21 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  an hour ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  3 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago