ബാപ്പുമുസ്‌ലിയാര്‍ക്ക് റഹ്മാനിയ്യയില്‍ സ്മാരകം പണിയുന്നു
കോഴിക്കോട്: കടമേരി റഹ്മാനിയ്യ അറബിക് കോളജ് പ്രിന്‍സിപ്പലായിരുന്ന കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍ക്ക് പൂര്‍വവിദ്യാര്‍ഥി സംഘടനയായ റഹ്മാനീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ റഹ്മാനിയ്യ കാംപസില്‍ സ്മാരക മന്ദിരം പണിയുന്നു. കഴിഞ്ഞ ദിവസം കടമേരിയില്‍ നടന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു. ബാപ്പു മുസ്‌ലിയാരുടെ സ്മരണകള്‍ വരും തലമുറക്ക് കൈമാറാനുദ്ദേശിച്ചുള്ളതാണ് സ്മാരകം.
ബാപ്പു മുസ്‌ലിയാരുടെ ശിഷ്യരായ വിദ്യാര്‍ഥികളും സ്ഥാപന ഭാരവാഹികളും സഹയാത്രികരും ചേര്‍ന്നാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. റഹ്മാനിയ്യ വിദ്യാര്‍ഥികളുടെ ധൈഷണികവും വൈജ്ഞാനികവുമായ വളര്‍ച്ചക്ക് കാലോചിതമായൊരു ലൈബ്രറി എന്ന സ്വപ്നമാണ് ഈ സ്മാരക മന്ദിരത്തിലൂടെ പൂര്‍ത്തിയാവുക. ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ സംവിധാനങ്ങള്‍ കൂടി ഉപയോഗപ്പെടുത്തിയാണ് പദ്ധതി.
ഇതോട് ചേര്‍ന്ന് മതപ്രബോധന പ്രചരണ പ്രവര്‍ത്തനങ്ങളുടെ പുതിയ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ തുറന്നിടുന്ന മീഡിയാ സെന്ററും ദഅ്‌വാ സെല്ലും ആരംഭിക്കും. അതിഥികളെ സ്വീകരിക്കാനായി വിശാലമായ ഗസ്റ്റ് റൂമും കോണ്‍ഫറന്‍സ് ഹാളും ഒരുക്കുന്നുണ്ട്. ഇതിനായി ഒരു കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."