HOME
DETAILS
MAL
'ജയ് ശ്രീറാം' മുഴക്കി സമാധാന റാലി!
backup
March 01 2020 | 04:03 AM
ന്യൂഡല്‍ഹി: തലസ്ഥാനത്തെ വംശഹത്യയ്ക്കു പ്രധാന കാരണക്കാരനായെന്നാരോപിക്കപ്പെടുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്ര എല്ലാം കഴിഞ്ഞ ശേഷം സമാധാന റാലിയുമായി രംഗത്ത്. ഇന്നലെ ജന്തര്‍മന്ദിറില്‍ നടന്ന പരിപാടിയിലാണ് കപില്‍ മിശ്ര പങ്കെടുത്തത്.
ഡല്‍ഹി പീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലര്‍ ദേശീയപതാകയുമേന്തിയാണ് പങ്കെടുത്തത്. ഭാരത് മാതാ കീജയ്, ജയ് ശ്രീറാം എന്നീ മുദ്യാവാക്യങ്ങളായിരുന്നു ഈ മാര്‍ച്ചില്‍ മുഴങ്ങിയത്.
അതേസമയം, ഡല്‍ഹിയിലെ വംശഹത്യയ്ക്കിടെ കൊല്ലപ്പെട്ട പൊലിസ് ഓഫിസറുടെയും ഇന്റലിജന്‍സ് ജീവനക്കാരുടെയും കുടുംബത്തിന് തന്റെ ഒരു മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കുമെന്ന പ്രസ്താവനയുമായി ബി.ജെ.പി നേതാവ് പര്‍വേഷ് വര്‍മ. വിദ്വേഷ പ്രസംഗങ്ങളിലൂടെ ആക്രമണങ്ങള്‍ക്കു കാരണക്കാരനായ ഇയാള്‍, വംശഹത്യയില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ കാര്യത്തില്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."